---
title: "'മരുമകള്‍ കുഞ്ഞിന് പാല്‍ കൊടുക്കില്ല, രണ്ടാം വിവാഹത്തിനു ആഗ്രഹിച്ചു....എന്റെ മകൻ കുഞ്ഞിനെ കൊന്നിട്ടില്ല, അവനെ കുടുക്കിയതാണ്', അഞ്ജനയ്ക്കെതിരെ ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍"
english_title: "Infant Murder Case: Father-in-Law Says Son Was Framed, Alleges Against Anjana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388437/infant-murder-case-kozhikode-father-in-law-claims-framed"
published_at: "2026-10-24T06:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc052a2f81a_infant-murder-case-kozhikode-father-in-law-claims-framed.jpg"
keywords: ["KozhikodeNews", "KeralaCrime", "MurderCase", "PoliceInvestigation", "ChildAbuse", "Infant Murder Case"]
---

# 'മരുമകള്‍ കുഞ്ഞിന് പാല്‍ കൊടുക്കില്ല, രണ്ടാം വിവാഹത്തിനു ആഗ്രഹിച്ചു....എന്റെ മകൻ കുഞ്ഞിനെ കൊന്നിട്ടില്ല, അവനെ കുടുക്കിയതാണ്', അഞ്ജനയ്ക്കെതിരെ ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മകന്‍ ഷിഖിലിനെ ഭാര്യ അഞ്ജന കുടുക്കിയതാണെന്ന് ഷിഖിലിന്‍റെ പിതാവ് ഗിരീഷ് കുമാര്‍ പറഞ്ഞു. മകന്‍ മദ്യപിക്കാറില്ല. കുട്ടിയെ മര്‍ദ്ദിച്ചുകൊന്നുവെന്ന് പറയുന്നത് ശരിയല്ല. മകനെ ഒഴിവാക്കാനായി മരുമകളാണ് കൃത്യം ചെയ്തതെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മകന്‍ ഷിഖിലിനെ ഭാര്യ അഞ്ജന കുടുക്കിയതാണെന്ന് ഷിഖിലിന്‍റെ പിതാവ് ഗിരീഷ് കുമാര്‍ പറഞ്ഞു. മകന്‍ മദ്യപിക്കാറില്ല. കുട്ടിയെ മര്‍ദ്ദിച്ചുകൊന്നുവെന്ന് പറയുന്നത് ശരിയല്ല. മകനെ ഒഴിവാക്കാനായി മരുമകളാണ് കൃത്യം ചെയ്തതെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഓണം, വിഷു ആഘോഷദിനങ്ങളില്‍ മാത്രമാണ് ഷിഖില്‍ മദ്യപിക്കാറുള്ളതെന്നും ഗിരീഷ് കുമാര്‍ പറയുന്നു. അതേസമയം മരുമകള്‍ അഞ്ജന കുട്ടിക്ക് പാല്‍ കൊടുക്കാറില്ലെന്നും നല്ല രീതിയില്‍ ആഹാരം പോലും കൊടുക്കാറില്ലെന്നും ഇയാള്‍ ആരോപിക്കുന്നു.

കൂടാതെ ഷിഖിലിനെ മരുമകള്‍ ഉപദ്രവിക്കാറുണ്ടെന്നും പുറത്ത് ഇടിക്കുന്നതും മര്‍ദ്ദിക്കുന്നതും കാണാറുണ്ടെന്നും ഗിരീഷ് കുമാര്‍ ആരോപിക്കുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഷിഖിലും അഞ്ജനയും.

അഞ്ജനയ്ക്ക് രണ്ടാമതൊരു കല്യാണം കഴിക്കണമെന്ന് താല്‍പര്യമുണ്ടെന്ന് കേള്‍ക്കുന്നു, അതാവാം ഈ ആരോപണത്തിനു പിന്നിലെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും തന്റെ മകനെ കുടുക്കിയിട്ട് കേസില്‍ നിന്നും അവളെ ഊരിപ്പോകാന്‍ അനുവദിക്കില്ലെന്നും ഗിരീഷ് കുമാര്‍ പറയുന്നു.

ഷിഖില്‍ മദ്യപാനിയല്ലെന്ന് അയല്‍വാസി കരുണാകരനും പറയുന്നു. കൊലപാതകത്തിന് ഇരുവരും ഒരുപോലെ ഉത്തരവാദിയാണ്. ഷിഖിന്‍ മദ്യപിച്ച് കുഞ്ഞിനെ മര്‍ദ്ദിച്ചുകൊന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന സംശയം ആദ്യം പൊലീസിനെ അറിയിച്ചത് കരുണാകരനാണ്.

2025 ഒക്ടോബര്‍ ഒന്നിനാണ് കുഞ്ഞ് മരണപ്പെടുന്നത്. രാത്രി വിളിച്ചിട്ട് കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നു എന്നും പറഞ്ഞ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

തുടർന്ന് നടത്തിയ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമെല്ലെന്നും, മര്‍ദ്ദനമേറ്റതായും സൂചന ലഭിച്ചത്. എന്നാല്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ കാര്യം അമ്മ അഞ്ജന ആരോടും വെളിപ്പെടുത്തിയിരുന്നില്ല. നാട്ടുകാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് സൂചിപ്പിച്ചതു പ്രകാരം അഞ്ജനയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സ്ഥിരീകരിച്ചത്.

സ്ഥിരം മദ്യപാനിയായ ഷിജിന്‍, കുട്ടി രാത്രി ഉറക്കെ കരഞ്ഞതിന്റെ ദേഷ്യത്തിലാണ് മർദ്ദിച്ചതെന്നാണ് അഞ്ജന പൊലീസിനോട് പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

A new twist has emerged in the Kozhikode infant murder case after the accused father’s father claimed his son was framed by his wife, Anjana. He alleged that the mother neglected the child and demanded a second marriage, while police continue their investigation into the four-month-old’s death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388437/infant-murder-case-kozhikode-father-in-law-claims-framed)