---
title: "ഒരു വീട്ടിലെ രണ്ട് യുവജീവനുകൾ ഒരുമിച്ച് പൊലിഞ്ഞു; മലപ്പുറത്ത് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം"
english_title: "Siblings Killed in Scooter-Car Collision in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388436/malappuram-scooter-car-collision-siblings-die"
published_at: "2026-10-24T06:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adbff0421c24_malappuram-scooter-car-collision-siblings-die.jpg"
keywords: ["MalappuramNews", "RoadAccident", "KeralaAccident", "TrafficSafety"]
---

# ഒരു വീട്ടിലെ രണ്ട് യുവജീവനുകൾ ഒരുമിച്ച് പൊലിഞ്ഞു; മലപ്പുറത്ത് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** തിരൂരങ്ങാടി: വേങ്ങര വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ സ്‌കൂട്ടറപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പൊന്മള മാണൂർ പിടക്കോഴി വീട്ടിൽ ജിസ്മിന സുലൈമാൻ , ജിബിൻ സുലൈമാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

## Article Content

തിരൂരങ്ങാടി: വേങ്ങര വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ സ്‌കൂട്ടറപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പൊന്മള മാണൂർ പിടക്കോഴി വീട്ടിൽ ജിസ്മിന സുലൈമാൻ , ജിബിൻ സുലൈമാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

സ്‌കൂട്ടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിടിച്ച് വീഴ്‌ത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് അന്വേഷണം പുരോഗമിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

മഅദനിൻ പ്രീ സ്‌കൂൾ അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയാണ് ജിബിൻ. സുലൈമാൻ-താച്ചുട്ടി എന്നിവരുടെ മക്കളാണ്. സഹോദരൻ: മുഹ്‌സിൻ കമാൽ. പ്രവാസിയായ പരവക്കൽ അബൂബക്കർ സിദ്ദിഖാണ് ജിസ്മിനയുടെ ഭർത്താവ്. നാലുവയസ്സുള്ള എബിൽ അഹമ്മദാണ് മകൻ.

Two siblings died after a car hit their scooter near VK Padai at Kolappuram on the Thrissur-Kozhikode National Highway in Tirurangadi, Malappuram. The victims were identified as Jismina Sulaiman, 23, a pre-KG teacher, and her brother Jibin Sulaiman, 19, a first-year BCA student.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388436/malappuram-scooter-car-collision-siblings-die)