---
title: "കോഴിക്കോട് നരിക്കുനിയിലെ വാടക മുറിയിൽ വെച്ച് ഇരുപത്തിയൊന്നുകാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "21-Year-Old Migrant Worker Dies of Electric Shock in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388431/kozhikode-narikkuni-electric-shock-death"
published_at: "2026-10-23T22:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb99009f39a_kozhikode-narikkuni-electric-shock-death.jpg"
keywords: ["KozhikodeNews", "MigrantWorker", "ElectricShock", "Narikkuni", "KeralaNews"]
---

# കോഴിക്കോട് നരിക്കുനിയിലെ വാടക മുറിയിൽ വെച്ച് ഇരുപത്തിയൊന്നുകാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സോനാക്കോൾ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാൾഡ സ്വദേശി നബിഉൽ ഹസൻ ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് ദാരുണമായ അപകടം നടന്നത്.

## Article Content

**കോഴിക്കോട്: ** പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സോനാക്കോൾ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാൾഡ സ്വദേശി നബിഉൽ ഹസൻ ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് ദാരുണമായ അപകടം നടന്നത്.

നരിക്കുനി ബസ് സ്റ്റാൻഡിലെ സുൽത്താൻ പാലസ് ഹോട്ടലിലെ തൊഴിലാളിയായിരുന്നു നബിഉൽ ഹസൻ. ജോലിസ്ഥലത്തിന് സമീപം നരിക്കുനി-പൂനൂർ റോഡിൽ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയിൽ വെച്ചാണ് ഇയാൾക്ക് ഷോക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

**English Summary:**

A 21-year-old migrant worker from West Bengal, Nabiul Hasan of Malda, died after suffering an electric shock at his rented room in Narikkuni, Kozhikode. He worked at a hotel near Narikkuni bus stand, and the body has been moved to Kozhikode Medical College Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388431/kozhikode-narikkuni-electric-shock-death)