---
title: "മകളുടെ അസുഖത്തിന് കാരണം മന്ത്രവാദം; മുപ്പതുകാരനെ അയൽവാസികൾ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ"
english_title: "30-Year-Old Man Stabbed to Death by Neighbors Over Witchcraft Suspicion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388428/witchcraft-suspicion-man-stabbed-death"
published_at: "2026-10-23T22:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb946765d3f_witchcraft-suspicion-man-stabbed-death.jpg"
keywords: ["Witchcraft", "Murder", "UttarPradesh", "KanpurDehat", "PoliceArrest"]
---

# മകളുടെ അസുഖത്തിന് കാരണം മന്ത്രവാദം; മുപ്പതുകാരനെ അയൽവാസികൾ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കാൺപൂർ: മ**ന്ത്രവാദം ആരോപിച്ച് അയൽവാസികളായ മൂന്ന് പേർ ചേർന്ന് 30 കാരനായ യുവാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തങ്ങളുടെ മകൾ അസുഖബാധിതയാകാൻ കാരണം രാംഗണേഷിന്റെ പിതാവ് മന്ത്രവാദം ചെയ്തതുകൊണ്ടാണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**കാൺപൂർ: മ**ന്ത്രവാദം ആരോപിച്ച് അയൽവാസികളായ മൂന്ന് പേർ ചേർന്ന് 30 കാരനായ യുവാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തങ്ങളുടെ മകൾ അസുഖബാധിതയാകാൻ കാരണം രാംഗണേഷിന്റെ പിതാവ് മന്ത്രവാദം ചെയ്തതുകൊണ്ടാണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

മുസാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗലൗലി ഗ്രാമത്തിൽ വ്യാഴാഴ്ച രാംഗണേഷിനെ വീടിന് പുറത്തുവെച്ചാണ് പ്രതികൾ ആക്രമിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട ആരോപണം രാംഗണേഷ് നിഷേധിച്ചതിനെ തുടർന്നാണ് വാക്കേറ്റവും ആക്രമണവും ഉണ്ടായത്. തുടർന്ന് പ്രതികൾ രാംഗണേഷിന്റെ വയറ്റിൽ നിരവധി തവണ കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

ആക്രമണത്തിന് ഇരയായ രാംഗണേഷിനെ ഭാര്യ രചന ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സത്യം കശ്യപ്, ബന്ധു രാഘവേന്ദ്ര കശ്യപ്, രാഘവേന്ദ്രയുടെ ഭാര്യ രാധ കശ്യപ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സത്യമിന്റെ സഹോദരിയുടെ മകളുടെ ആരോഗ്യനില വഷളായതിന് പിന്നിൽ രാംഗണേഷിന്റെ പിതാവ് പന്നാലലാണെന്ന് ആരോചിച്ചാണ് തർക്കങ്ങൾ തുടങ്ങിയത്. രചനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും മൂന്ന് പ്രതികളെയും വേഗത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് സിരോഹി അറിയിച്ചു.

**English Summary:**

A 30-year-old man, Ramganesh, was stabbed to death by three neighbors in Uttar Pradesh’s Kanpur Dehat district over suspicions of witchcraft. Police have arrested all three accused and recovered the weapon used in the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388428/witchcraft-suspicion-man-stabbed-death)