---
title: "ബാഗിൽ ലഹരിയുണ്ടോ? സ്‌കൂൾ കുട്ടികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ"
english_title: "Teachers Allowed to Check Students’ Bags Amid Drug Abuse Concerns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388425/teachers-can-check-students-bags"
published_at: "2026-10-23T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb8d17673cc_teachers-can-check-students-bags.jpg"
keywords: ["ChildRights", "KeralaEducation", "DrugAbuse", "SchoolSafety", "TeacherAuthority"]
---

# ബാഗിൽ ലഹരിയുണ്ടോ? സ്‌കൂൾ കുട്ടികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ

> **Lead Summary:** **തിരുവനന്തപുരം: ** സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിർണായക ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിർണായക ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

കുട്ടികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർ ആവശ്യമെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം. എന്നാൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധ്യാപകർക്ക് നേരിട്ട് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

മുമ്പ് കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുമെന്ന കാരണത്താൽ ബാഗ് പരിശോധന തടഞ്ഞിരുന്ന ബാലാവകാശ കമ്മീഷനാണ് ഇപ്പോൾ ഈ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഇതിന്റെ പേരിൽ അവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

**English Summary:**

In a significant step to curb drug use among school students, the Kerala State Commission for Protection of Child Rights has directed teachers to inspect students’ bags when drug use is suspected. The commission also said students should not be mentally harassed or expelled from class, and teachers will not face action for carrying out such checks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388425/teachers-can-check-students-bags)