---
title: "കെ.പി. സഹദേവൻ്റെ വിയോഗം; കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍"
english_title: "K.P. Sahadevan's Demise: CPM Calls Hartal in Kannur Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388423/kp-sahadevan-demise-cpm-hartal-kannur"
published_at: "2026-10-23T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb87dc407d3_kp-sahadevan-demise-cpm-hartal-kannur.jpg"
keywords: ["KeralaNews", "KannurHartal", "CITU", "CPM", "TradeUnion"]
---

# കെ.പി. സഹദേവൻ്റെ വിയോഗം; കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍

> **Lead Summary:** കണ്ണൂർ: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ ആചരിക്കുക.

## Article Content

കണ്ണൂർ: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ ആചരിക്കുക.

ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അഭ്യർത്ഥിച്ചു.

പതിനഞ്ചാം വയസ്സുമുതൽ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം, അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയാവുകയും മിസ തടവുകാരനായി ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയും പിണറായി വിജയനും ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഇന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിലും കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിന് സമീപത്തെ വസതിയിലും നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.

**പൊതുദർശനവും സംസ്കാരവും:**

നാളെ രാവിലെ 9 മണി മുതൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും, വൈകുന്നേരം 3 മണി മുതൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകീട്ട് 4 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ ഔദ്യോഗിക പദവികളോടെ സംസ്കാരം നടക്കും.

**English Summary:**

Senior trade union leader, CITU State Secretary, and former CPI(M) State Committee member K.P. Sahadevan has died. Following his death, a hartal has been announced in Kannur city for tomorrow, with hotels, vehicles, and essential services exempted. Public viewing will be held at the CPI(M) district committee office and the CITU district committee office, followed by the funeral at Payyambalam crematorium in the evening.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388423/kp-sahadevan-demise-cpm-hartal-kannur)