---
title: "അമ്മയുടെ അടുത്തേക്ക് പോയതോ? കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; സൈക്കിൾ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ"
english_title: "Did He Leave for His Mother? 7th Standard Boy Missing in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388420/kollam-seventh-standard-boy-missing"
published_at: "2026-10-23T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb82e24c4b6_kollam-seventh-standard-boy-missing.jpg"
keywords: ["KollamMissingBoy", "ChildSearch", "RailwayStation", "KollamPolice", "KolkataConnection"]
---

# അമ്മയുടെ അടുത്തേക്ക് പോയതോ? കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; സൈക്കിൾ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** **കൊല്ലം: പ**ട്ടത്താനത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടി, സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സി.സി.ടി.വികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസും ആർ.പി.എഫും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

## Article Content

**കൊല്ലം: പ**ട്ടത്താനത്ത് ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടി, സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സി.സി.ടി.വികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസും ആർ.പി.എഫും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്താണ് താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0474 2742072

ബിരേന്ദർ (കുട്ടിയുടെ പിതാവ്): +91 99956 38154

**English Summary:**

A 12-year-old seventh standard student named Abraham has gone missing from Pattathanam in Kollam since Thursday evening. His bicycle was found near the Kollam railway station, and police suspect he may have boarded a train to reach his mother in Kolkata.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388420/kollam-seventh-standard-boy-missing)