---
title: "തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം; എ.ഐ.എസ്.എ അധ്യക്ഷ നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി"
english_title: "Delhi High Court Rejects AISA Chief Neha Borah’s Petition in Protest Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388417/delhi-high-court-rejects-neha-borah-petition"
published_at: "2026-10-23T20:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb81f828727_delhi-high-court-rejects-neha-borah-petition.jpg"
keywords: ["DelhiHighCourt", "AISA", "NehaBorah", "ElectionCommission", "BNSS"]
---

# തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം; എ.ഐ.എസ്.എ അധ്യക്ഷ നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

> **Lead Summary:** **ഡൽഹി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എല്ലാ രേഖകളും നേഹ ബോറയ്ക്ക് നൽകാൻ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. കൂടാതെ, ബി.എൻ.എസ്.എസ് സെക്ഷൻ 135-ന്റെ പ്രാധാന്യം മജിസ്‌ട്രേറ്റ് പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

## Article Content

**ഡൽഹി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എല്ലാ രേഖകളും നേഹ ബോറയ്ക്ക് നൽകാൻ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. കൂടാതെ, ബി.എൻ.എസ്.എസ് സെക്ഷൻ 135-ന്റെ പ്രാധാന്യം മജിസ്‌ട്രേറ്റ് പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ അശുതോഷ് റാങ്കേയയെയും സൗരവ് ദാസിനെയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് രൂക്ഷമായി വിമർശിച്ചു. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുൻപാകെ നീതി ആവശ്യപ്പെടുകയല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയർത്തുന്ന ആളാണെന്നുമാണ് വാദത്തിനിടെ കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്.

**English Summary:**

The Delhi High Court dismissed AISA President Neha Borah’s petition challenging a peace bond linked to a protest against Chief Election Commissioner Gyanesh Kumar. The court directed the magistrate to furnish all documents to the petitioner and underscored the importance of Section 135 of the BNSS.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388417/delhi-high-court-rejects-neha-borah-petition)