---
title: "നാളെ ഹർത്താൽ ....! പത്തനംതിട്ട ജില്ലയിലെ ഹർത്താൽ ഏഴ് വില്ലേജുകളിൽ മാത്രം; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് രാജു എബ്രഹാം"
english_title: "Hartal in Pathanamthitta Limited to Seven Villages, Says Raju Abraham"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388404/pathanamthitta-hartal-seven-villages"
published_at: "2026-10-23T19:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb68dbc9566_pathanamthitta-hartal-seven-villages.jpg"
keywords: ["PathanamthittaNews", "HartalAlert", "CPMKerala", "FakeNews", "EcoSensitiveZone"]
---

# നാളെ ഹർത്താൽ ....! പത്തനംതിട്ട ജില്ലയിലെ ഹർത്താൽ ഏഴ് വില്ലേജുകളിൽ മാത്രം; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് രാജു എബ്രഹാം

> **Lead Summary:** **പത്തനംതിട്ട: **ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമേ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളൂ എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. റാന്നി താലൂക്കിലാകെയും ജില്ല മുഴുവനും ഹർത്താലാണെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**പത്തനംതിട്ട: **ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമേ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളൂ എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. റാന്നി താലൂക്കിലാകെയും ജില്ല മുഴുവനും ഹർത്താലാണെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതിലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് എന്നീ ഏഴ് വില്ലേജുകളിൽ മാത്രമാണ് ഹർത്താൽ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഹർത്താലിന്റെ പ്രചാരണാർത്ഥം വിവിധ പരിപാടികൾ ഈ മേഖലയിൽ നടന്നു വരികയായിരുന്നു. സി.പി.എം നേതാക്കൾ പങ്കെടുത്ത പ്രചാരണ ജാഥകളിലും ഈ ഏഴ് വില്ലേജുകളിലാണ് ഹർത്താലെന്ന് വ്യക്തമാക്കിയതാണ്. ഹർത്താലിന് ജനപിന്തുണ ഏറിയതോടെ ഭയന്ന ചിലരാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നടപ്പായി കഴിഞ്ഞാൽ 10-15 വർഷത്തിനുള്ളിൽ വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ മൂലം വന്യമൃഗങ്ങൾ വർധിക്കുകയും പ്രദേശങ്ങൾ കൊടുംകാടായി മാറുകയും ചെയ്യും. അതിനാൽ ജനവാസ മേഖലകളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയ പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കോൺഗ്രസ് നേതാവായിരുന്ന ജയറാം രമേശാണ് കൊണ്ടുവന്നതെന്നും രാജു എബ്രഹാം ഓർമ്മിപ്പിച്ചു.

**English Summary:**

CPM Pathanamthitta District Secretary Raju Abraham clarified that Saturday’s hartal is confined to seven villages affected by the eco-sensitive zone notification. He dismissed social media claims of a district-wide or taluk-wide strike as fake news and urged people not to be misled.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388404/pathanamthitta-hartal-seven-villages)