---
title: "കർഷകർക്ക് ആശ്വാസം; തേങ്ങയ്ക്കും കൊക്കോയ്ക്കും ഇനി നഷ്ടപരിഹാരം, വന്യജീവി ശല്യത്തിൽ കർഷകർക്ക് താങ്ങായി സർക്കാർ ഉത്തരവ്"
english_title: "Kerala Doubles Compensation for Coconut and Cocoa Crop Losses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388403/kerala-doubles-crop-compensation-wildlife-losses"
published_at: "2026-10-23T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb66a37e7be_kerala-doubles-crop-compensation-wildlife-losses.jpg"
keywords: ["KeralaNews", "FarmersRelief", "WildlifeAttack", "CropCompensation", "CoconutPrice"]
---

# കർഷകർക്ക് ആശ്വാസം; തേങ്ങയ്ക്കും കൊക്കോയ്ക്കും ഇനി നഷ്ടപരിഹാരം, വന്യജീവി ശല്യത്തിൽ കർഷകർക്ക് താങ്ങായി സർക്കാർ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം: വ**നാതിർത്തിയിലുള്ള കർഷകർക്ക് വലിയ ആശ്വാസമായി കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു അവസാനമായി പരിഷ്കരണം നടന്നത്. വന്യജീവി ആക്രമണം സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നിർണായക ഇടപെടൽ.

## Article Content

**തിരുവനന്തപുരം: വ**നാതിർത്തിയിലുള്ള കർഷകർക്ക് വലിയ ആശ്വാസമായി കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു അവസാനമായി പരിഷ്കരണം നടന്നത്. വന്യജീവി ആക്രമണം സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നിർണായക ഇടപെടൽ.

പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകൾക്ക് ഇനി മുതൽ കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാൽ ഇനിമുതൽ നഷ്ടപരിഹാരം ലഭിക്കും. നിലവിൽ തെങ്ങ് പൂർണ്ണമായി മറിച്ചിട്ടാൽ മാത്രമാണ് നഷ്ടപരിഹാരം നൽകിയിരുന്നത്. അതുപോലെ ഇതുവരെ നഷ്ടപരിഹാരം ലഭിക്കാതിരുന്ന കൊക്കോ കൃഷിനാശത്തിനും ഇനി മുതൽ സഹായം ലഭിക്കും.

മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പിൽ നിന്ന് കിട്ടുന്ന നാമമാത്രമായ നഷ്ടപരിഹാരത്തിനായി കർഷകർ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്കും ഇതിലൂടെ പരിഹാരമാവുകയാണ്. 2012-ൽ തയ്യാറാക്കിയ പട്ടികയിൽ 2015-ൽ 10 ശതമാനം വർധന വരുത്തിയതിന് ശേഷം ഇതുവരെയും യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.

**English Summary:**

The Kerala government has doubled crop loss compensation for farmers affected by wildlife attacks, revising the rates after a decade. Under the new rules, compensation will now be provided for individual coconuts at ₹15 each and cocoa at ₹30 per kg, offering long-awaited relief to farmers near forest borders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388403/kerala-doubles-crop-compensation-wildlife-losses)