---
title: "കാൽ കഴുകാനിറങ്ങിയപ്പോൾ വഴുതി വീണു; കൊല്ലം തിരുമുല്ലവാരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead in Pond in Kollam After Suspected Slip While Washing Feet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388402/kollam-man-found-dead-pond-thirumullavaram"
published_at: "2026-10-23T19:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb62c5283bd_kollam-man-found-dead-pond-thirumullavaram.jpg"
keywords: ["KollamNews", "UnnaturalDeath", "PondAccident", "KeralaPolice", "Thirumullavaram"]
---

# കാൽ കഴുകാനിറങ്ങിയപ്പോൾ വഴുതി വീണു; കൊല്ലം തിരുമുല്ലവാരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം: ** തിരുമുല്ലവാരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുല്ലവാരം കുന്നത്ത് കിഴക്കതിൽ ശശിയുടെയും ചെല്ലമ്മയുടെയും മകൻ സന്തോഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30ഓടെ തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടത് സമീപവാസികളാണ്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.

## Article Content

**കൊല്ലം: ** തിരുമുല്ലവാരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുല്ലവാരം കുന്നത്ത് കിഴക്കതിൽ ശശിയുടെയും ചെല്ലമ്മയുടെയും മകൻ സന്തോഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30ഓടെ തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടത് സമീപവാസികളാണ്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. കാൽ കഴുകാനോ മറ്റോ കുളത്തിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു. അവിവാഹിതനാണ് സന്തോഷ്; സീമ, പരേതയായ സിന്ധു എന്നിവരാണ് സഹോദരങ്ങൾ.

**English Summary:**

A 42-year-old man, Santhosh, was found dead in a pond near the Thirumullavaram temple in Kollam. Police suspect he may have slipped and fallen into the water while stepping down, and an unnatural death case has been registered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388402/kollam-man-found-dead-pond-thirumullavaram)