---
title: "മാസങ്ങളായി നിരന്തരം ഭീഷണി, 45-കാരിയായ രണ്ടാനമ്മയെ ഡീസൽ ഒഴിച്ച് തീകൊളുത്തി കൊന്ന് യുവാവ്; ആക്രമണത്തിന്റെ കാരണം ദുരൂഹം"
english_title: "Man Sets Stepmother on Fire After Months of Threats; Woman Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388395/stepmother-set-on-fire-udhampur-dies"
published_at: "2026-10-23T17:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb4e2a0380c_stepmother-set-on-fire-udhampur-dies.jpg"
keywords: ["JammuKashmir", "CrimeNews", "PoliceInvestigation", "DomesticViolence"]
---

# മാസങ്ങളായി നിരന്തരം ഭീഷണി, 45-കാരിയായ രണ്ടാനമ്മയെ ഡീസൽ ഒഴിച്ച് തീകൊളുത്തി കൊന്ന് യുവാവ്; ആക്രമണത്തിന്റെ കാരണം ദുരൂഹം

> **Lead Summary:** ശ്രീന​ഗർ: രണ്ടാനമ്മയെ യുവാവ് തീകൊളുത്തി കൊന്നു. ജമ്മു കശ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. ഉദ്ദംപുരിൽ താമസിക്കുന്ന കേശവ് വർമയുടെ ഭാര്യ സുഷമ ദേവിയാണ് ​മരിച്ചത്. സംഭവത്തിൽ കേശവ് വർമയുടെ ആദ്യവിവാഹത്തിലെ മകനായ മോകേഷ് വർമയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ശ്രീന​ഗർ: രണ്ടാനമ്മയെ യുവാവ് തീകൊളുത്തി കൊന്നു. ജമ്മു കശ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. ഉദ്ദംപുരിൽ താമസിക്കുന്ന കേശവ് വർമയുടെ ഭാര്യ സുഷമ ദേവിയാണ് ​മരിച്ചത്. സംഭവത്തിൽ കേശവ് വർമയുടെ ആദ്യവിവാഹത്തിലെ മകനായ മോകേഷ് വർമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ടാണ് ഉദ്ദംപുരിലെ വീട്ടിൽവെച്ച് മോകേഷ് വർമ സുഷമ ദേവിയെ ആക്രമിച്ചത്. സുഷമ ദേവിയുടെ ​ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ​70 ശതമാനത്തോളം പൊള്ളലേറ്റ സുഷമ ദേവിയെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിച്ചു.

അതിനിടെ, ​ദേഹമാസകലം തീപടർന്ന് വീട്ടിൽനിന്ന് നിലവിളിച്ചോടുന്ന സുഷമ ദേവിയുടെ വീഡിയോ​​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേഹമാസകലം തീപടർന്നനിലയിലാണ് ഇവർ പ്രാണരക്ഷാർഥം വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിയോടിയത്. തുടർന്ന് ഓടിയെത്തിയ അയൽക്കാരാണ് തീയണച്ച് സുഷമ ദേവിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവാവ് രണ്ടാനമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതി സുഷമ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

A 30-year-old man has been arrested in Udhampur, Jammu and Kashmir, for allegedly setting his stepmother on fire with diesel. The 45-year-old woman, who suffered severe burns, died while undergoing treatment, while police say the motive remains unclear and the investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388395/stepmother-set-on-fire-udhampur-dies)