---
title: "അല്പം കടന്നുപോയി...! മരുന്നടിക്കുന്ന പമ്പ് മോഷണം പോയതിന് കുറ്റപ്പെടുത്തി; എറണാകുളം മഞ്ഞപ്രയിൽ ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി"
english_title: "Pump Theft Row Turns Violent: Neighbour Attacks Elderly Couple in Manjapra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388393/manjapra-neighbour-attacks-elderly-couple"
published_at: "2026-10-23T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb48c42727a_manjapra-neighbour-attacks-elderly-couple.jpg"
keywords: ["KeralaCrime", "Ernakulam", "AngamalyPolice", "NeighbourAttack", "TheftDispute"]
---

# അല്പം കടന്നുപോയി...! മരുന്നടിക്കുന്ന പമ്പ് മോഷണം പോയതിന് കുറ്റപ്പെടുത്തി; എറണാകുളം മഞ്ഞപ്രയിൽ ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

> **Lead Summary:** **കൊച്ചി: **എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. മഞ്ഞപ്ര സ്വദേശികളായ ഉതുപ്പ്, ഭാര്യ അന്നമ്മ എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റതെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോസ് കാലടിയെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കൊച്ചി: **എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. മഞ്ഞപ്ര സ്വദേശികളായ ഉതുപ്പ്, ഭാര്യ അന്നമ്മ എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റതെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോസ് കാലടിയെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.

കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം മോഷണം പോയതുമായി ബന്ധപ്പെട്ട് വൃദ്ധദമ്പതികൾ ജോസിനെ കുറ്റപ്പെടുത്തിയതാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതിനെച്ചൊല്ലി ജോസ് ദമ്പതികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കത്തിയുപയോഗിച്ച് ഇരുവരെയും തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

In Manjapra, Ernakulam, a neighbour allegedly attacked an elderly couple after they blamed him over the theft of a crop-spraying pump. The couple sustained head injuries, though officials said the wounds were not serious, and the accused has been taken into custody by Angamaly police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388393/manjapra-neighbour-attacks-elderly-couple)