---
title: "സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഹരിത വരവേല്‍പ്പ്; നാടന്‍ കരവിരുതിന്റെ കൗതുകവുമായി വല്ലം മെടയല്‍ മത്സരം"
english_title: "Green Welcome for State School Sports Meet; Boat-Weaving Contest Draws Interest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388387/green-welcome-state-school-sports-meet-NEW"
published_at: "2026-10-23T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3f3b80ccc_green-welcome-state-school-sports-meet.jpg"
keywords: ["KeralaNews", "SchoolSportsMeet", "GreenProtocol", "TraditionalCraft", "PlasticFree"]
---

# സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഹരിത വരവേല്‍പ്പ്; നാടന്‍ കരവിരുതിന്റെ കൗതുകവുമായി വല്ലം മെടയല്‍ മത്സരം

> **Lead Summary:** **കോഴിക്കോട് : **പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കാണ് ചാത്തമംഗലം എന്‍.ഐ.ടി മൈതാനം സാക്ഷ്യം വഹിച്ചത്. 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയെ വരവേല്‍ക്കാനായി പ്രകൃതിസൗഹൃദ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷനും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഒരുക്കിയ വല്ലം മെടയല്‍ മത്സരത്തിലാണ് പഴമയുടെ ഓര്‍മ പുതുക്കലും ഗ്രാമീണ തനിമയും ഒത്തുചേര്‍ന്നത്.

## Article Content

**കോഴിക്കോട് : **പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കാണ് ചാത്തമംഗലം എന്‍.ഐ.ടി മൈതാനം സാക്ഷ്യം വഹിച്ചത്. 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയെ വരവേല്‍ക്കാനായി പ്രകൃതിസൗഹൃദ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷനും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഒരുക്കിയ വല്ലം മെടയല്‍ മത്സരത്തിലാണ് പഴമയുടെ ഓര്‍മ പുതുക്കലും ഗ്രാമീണ തനിമയും ഒത്തുചേര്‍ന്നത്.

അന്യംനിന്നുപോകുന്ന നാടന്‍ കൈത്തൊഴിലിന് പുതുജീവന്‍ നല്‍കിയതിനൊപ്പം, കായികമേള പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ഹരിതസന്ദേശം നല്‍കാനും മത്സരത്തിനായി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ 21 പ്രാദേശിക കലാകാരരും മുതിര്‍ന്നവരുമാണ് മത്സരത്തില്‍ മാറ്റുരച്ചത്. പരിസരങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ച തെങ്ങോലകള്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതിമനോഹരമായ വല്ലങ്ങളാണ് മത്സരാര്‍ഥികള്‍ തത്സമയം മെടഞ്ഞെടുത്തത്.

പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമായി നിര്‍മ്മിച്ച വല്ലങ്ങള്‍ കായികമേളയുടെ വിവിധ വേദികളില്‍ മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കും. കായികമാമാങ്കത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് അന്യംനിന്നുപോകുന്ന നാടന്‍ കരവിരുതുകളെക്കുറിച്ച് അറിവു പകരുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോല, ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ പി.സി. അബ്ദുറഹീം, ടി. മനോജ്, രാജന്‍ മാസ്റ്റര്‍ വടകര, പി. കൃഷ്ണകുമാര്‍, കെ. പ്രീത, ടി. റിയാസ് കക്കാട്, ജുബ്‌ന ടീച്ചര്‍, ഷഫീഖ് കോവൂര്‍, മുജീബ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

ആവേശകരമായ മത്സരത്തില്‍ ചേനോളി സ്വദേശി കെ.എം. ഗോവിന്ദന്‍ ഒന്നാം സ്ഥാനവും വെള്ളലശ്ശേരി സ്വദേശി പി. നിഷ രണ്ടാം സ്ഥാനവും വെള്ളന്നൂര്‍ സ്വദേശി സ്‌നേഹ പ്രഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ്ണപ്പതക്കവും പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു. വേസ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് മനോഹരമായി കൊട്ട നിര്‍മ്മിച്ച് ഖദീജ ചോല മത്സരരംഗത്ത് വേറിട്ട കാഴ്ചയൊരുക്കി.

Chathamangalam’s NIT ground hosted a unique boat-weaving contest as part of the welcome for the 68th State School Sports Meet. Organized by the district sanitation mission, Green Protocol Committee and the panchayat, the event highlighted plastic-free practices and revived a fading traditional craft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388387/green-welcome-state-school-sports-meet-NEW)