---
title: "ആകാശത്ത് കാർമേഘം കനക്കുന്നു; ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,  അടുത്ത 3 ദിവസത്തേക്ക് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്"
english_title: "Heavy Rain Warning: Orange Alert in 10 Districts Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388385/heavy-rain-orange-alert-kerala-districts"
published_at: "2026-10-23T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3bab63c3d_heavy-rain-orange-alert-kerala-districts.jpg"
keywords: ["KeralaWeather", "OrangeAlert", "HeavyRain", "IMDAlert", "MonsoonWarning"]
---

# ആകാശത്ത് കാർമേഘം കനക്കുന്നു; ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,  അടുത്ത 3 ദിവസത്തേക്ക് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജാഗ്രതാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്നുനിൽക്കുന്ന ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിക്കുന്നതുമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ കാരണം.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജാഗ്രതാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്നുനിൽക്കുന്ന ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിക്കുന്നതുമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ കാരണം.

ഇന്ന് പത്ത് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തുടർന്നുള്ള ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തൽ. വരുന്ന 25-ാം തീയതി തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ടായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജാഗ്രതയുടെ ഭാഗമായി മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

The India Meteorological Department has warned of continued heavy rainfall in Kerala for the next three days, driven by a low-pressure area near the Tamil Nadu coast and a cyclonic circulation over the Bay of Bengal. Orange alerts have been issued for 10 districts today, with officials urging people to avoid unnecessary travel to hilly regions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388385/heavy-rain-orange-alert-kerala-districts)