---
title: "ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടെ ക്രൂരത...! വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെയ്പ്പ്; 17 കാരൻ കൊല്ലപ്പെട്ടു, ഒരാളുടെ നില അതീവ ഗുരുതരം"
english_title: "17-Year-Old Killed in Chandigarh Firing During Student Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388366/chandigarh-student-clash-firing-teen-killed"
published_at: "2026-10-23T14:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb267f3c79d_chandigarh-student-clash-firing-teen-killed.jpg"
keywords: ["ChandigarhNews", "StudentClash", "ShootingIncident", "PoliceAction", "TeenDeath"]
---

# ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടെ ക്രൂരത...! വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെയ്പ്പ്; 17 കാരൻ കൊല്ലപ്പെട്ടു, ഒരാളുടെ നില അതീവ ഗുരുതരം

> **Lead Summary:** **ചണ്ഡിഗഡ്: **ചണ്ഡിഗഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 17 കാരൻ കൊല്ലപ്പെട്ടു. സെക്ടർ 22-ൽ വ്യാഴാഴ്ച രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നത്. വെടിവെയ്പ്പിൽ മറ്റൊരു വിദ്യാർത്ഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ പരിക്കേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

**ചണ്ഡിഗഡ്: **ചണ്ഡിഗഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 17 കാരൻ കൊല്ലപ്പെട്ടു. സെക്ടർ 22-ൽ വ്യാഴാഴ്ച രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നത്. വെടിവെയ്പ്പിൽ മറ്റൊരു വിദ്യാർത്ഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ പരിക്കേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സെക്ടർ 22 സ്വദേശിയായ നൈതിക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ്ങിൽ മറ്റ് രണ്ട് പേരോടൊപ്പം ഓട്ടോറിക്ഷയ്ക്കുള്ളിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. ഈ സമയത്ത് സൈക്കിളിലെത്തിയ അക്രമികൾ സംഘം ചേർന്ന് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൈതികിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ മുൻവൈരാഗ്യവും തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

A 17-year-old was killed and two others were injured in a shooting in Chandigarh’s Sector 22 following a dispute between student groups. Police said the attack stemmed from a previous rivalry and have detained two minors in connection with the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388366/chandigarh-student-clash-firing-teen-killed)