---
title: "പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങി, രാഹുൽ ഗാന്ധി ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയം; കടുത്ത വിമർശനവുമായി ബിജെപി എംപി സുധാംശു ത്രിവേദി"
english_title: "Rahul Gandhi a Complete Failure as a National Leader, Says BJP MP Sudhanshu Trivedi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388355/rahul-gandhi-national-leader-failure-bjp-criticism-new"
published_at: "2026-10-23T13:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb1a6981dd9_rahul-gandhi-national-leader-failure-bjp-criticism.jpg"
keywords: ["RahulGandhi", "SudhanshuTrivedi", "BJP", "Congress", "ElectionCommission"]
---

# പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങി, രാഹുൽ ഗാന്ധി ദേശീയ നേതാവെന്ന നിലയിൽ സമ്പൂർണ്ണ പരാജയം; കടുത്ത വിമർശനവുമായി ബിജെപി എംപി സുധാംശു ത്രിവേദി

> **Lead Summary:** **ദില്ലി: **കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് സുധാംശു ത്രിവേദി എംപി രംഗത്ത്. ഒരു ദേശീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി സമ്പൂർണ്ണ പരാജയമാണെന്ന് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങിക്കളഞ്ഞുവെന്നും കുടുംബത്തിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നതെന്നും സുധാംശു ത്രിവേദി അഭിപ്രായപ്പെട്ടു.

## Article Content

**ദില്ലി: **കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് സുധാംശു ത്രിവേദി എംപി രംഗത്ത്. ഒരു ദേശീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി സമ്പൂർണ്ണ പരാജയമാണെന്ന് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരെ ഇരുട്ടിൽ നിർത്തി രാഹുൽ മുങ്ങിക്കളഞ്ഞുവെന്നും കുടുംബത്തിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നതെന്നും സുധാംശു ത്രിവേദി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ചരിത്രത്തിൽ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ പാർലമെന്റിലെത്തിയ കാലമുണ്ടോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്കിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ഈ വിമർശനം.

അതേസമയം കണ്ണൂരില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന പരാതിയില്‍ ബി ജെ പി നേതാവിനെതിരെ കേസെടുത്തു. ബി ജെ പി കണ്ണൂര്‍ മേഖലാ പ്രസിഡന്‍റ് കെ ശ്രീകാന്തിനെതിരെയാണ് കലാപ ശ്രമത്തിന് ടൗണ്‍ പൊലീസ് കേസെടുത്തത്. കണ്ണൂരില്‍ ഈ മാസം 14 ന് നടന്ന പൊതുയോഗത്തില്‍ രാഹുൽ ഗാന്ധിയെ തെരുവ് നായയോട് ഉപമിച്ചു നടത്തിയ പരാമര്‍ശമത്തിനെതിരായായിരുന്നു പരാതി.

BJP MP Sudhanshu Trivedi sharply criticised Rahul Gandhi, saying he failed as a national leader and left Congress workers in the dark. He also alleged that Gandhi was pursuing family-centric politics and pointed to his foreign trip during Congress protests demanding the resignation of Chief Election Commissioner Gyanesh Kumar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388355/rahul-gandhi-national-leader-failure-bjp-criticism-new)