---
title: "മഴക്കാലത്ത് ചായക്കടയിലെ രുചി ഇനി വീട്ടിലും; ക്രിസ്പി പരിപ്പുവട എളുപ്പത്തിൽ ഉണ്ടാക്കാം"
english_title: "Make Crispy Parippuvada at Home This Monsoon, Just Like Tea Shops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388341/crispy-parippuvada-home-recipe"
published_at: "2026-10-23T12:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0bc0cd907_crispy-parippuvada-home-recipe.jpg"
keywords: ["Parippuvada", "KeralaSnack", "TeaTimeSnack", "MonsoonRecipe", "HomeCooking"]
---

# മഴക്കാലത്ത് ചായക്കടയിലെ രുചി ഇനി വീട്ടിലും; ക്രിസ്പി പരിപ്പുവട എളുപ്പത്തിൽ ഉണ്ടാക്കാം

> **Lead Summary:** ** **ചായക്കടകളിലെയും നാടൻ തട്ടുകടകളിലെയും രുചിയോർമ്മപ്പെടുത്തുന്ന ഒന്നാണ് ക്രിസ്പിയായ പരിപ്പുവട. വൈകുന്നേരങ്ങളിൽ ചൂടുകട്ടൻ ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ച പലഹാരമാണിത്. ഹോട്ടൽ സ്റ്റൈലിൽ പുറംഭാഗം മൊരിഞ്ഞും അകഭാഗം സോഫ്റ്റായും എങ്ങനെ പരിപ്പുവട ഉണ്ടാക്കാമെന്ന് നോക്കാം.**

## Article Content

** **ചായക്കടകളിലെയും നാടൻ തട്ടുകടകളിലെയും രുചിയോർമ്മപ്പെടുത്തുന്ന ഒന്നാണ് ക്രിസ്പിയായ പരിപ്പുവട. വൈകുന്നേരങ്ങളിൽ ചൂടുകട്ടൻ ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ച പലഹാരമാണിത്. ഹോട്ടൽ സ്റ്റൈലിൽ പുറംഭാഗം മൊരിഞ്ഞും അകഭാഗം സോഫ്റ്റായും എങ്ങനെ പരിപ്പുവട ഉണ്ടാക്കാമെന്ന് നോക്കാം.**

ആവശ്യമായ ചേരുവകൾ:

കടലപ്പരിപ്പ്: 1 കപ്പ്

ചുവന്നുള്ളി: 10-12 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി: ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)

പച്ചമുളക്: 3-4 എണ്ണം (പൊടിയായി അരിഞ്ഞത്)

വറ്റൽമുളക്: 2-3 എണ്ണം

പെരുംജീരകം: 1 ടീസ്പൂൺ

കറിവേപ്പില: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:**

കടലപ്പരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം കുറഞ്ഞത് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നന്നായി കുതിർന്ന ശേഷം വെള്ളം പൂർണ്ണമായും ഊറ്റിക്കളയുക. ഊറ്റിയെടുത്ത പരിപ്പിൽ നിന്ന് 2 ടേബിൾസ്പൂൺ പരിപ്പ് മാറ്റി വെക്കുക (ഇത് വട കടിക്കുമ്പോൾ ക്രിസ്പിയായി കിട്ടാൻ സഹായിക്കും). ബാക്കി പരിപ്പ് മിക്സിയുടെ ജാറിലിട്ട് ഒപ്പമുള്ള വറ്റൽമുളക്, പെരുംജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ഒരൊറ്റ തിരി തിരിച്ചു (തരിതരിപ്പായി) അരച്ചെടുക്കുക.

അരച്ചെടുത്ത പരിപ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന മുഴുവൻ കടലപ്പരിപ്പും, പൊടിയായി അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. (വെള്ളം ഒട്ടും ചേർക്കരുത്). ഈ മാവുകൂട്ടത്തിൽ നിന്നും ചെറിയ ഉരുളകളെടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി വടയുടെ ആകൃതിയിലാക്കുക.

പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. തയ്യാറാക്കി വെച്ച വടകൾ ഓരോന്നായി എണ്ണയിലേക്കിടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. ചൂടുകട്ടൻ ചായയ്‌ക്കൊപ്പം കഴിക്കാൻ കിടിലൻ നാടൻ പരിപ്പുവട റെഡി.

This recipe shows how to make crispy parippuvada at home in the same style as tea shops and local snack stalls. By using soaked chana dal, onions, spices, and a little reserved dal, the vada turns crunchy outside and soft inside.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388341/crispy-parippuvada-home-recipe)