---
title: "കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്"
english_title: "Om Prakash Mathur Sworn In as Kerala’s 29th Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388339/om-prakash-mathur-kerala-governor-oath"
published_at: "2026-10-23T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0bc2c1b7e_om-prakash-mathur-kerala-governor-oath.jpg"
keywords: ["KeralaGovernor", "OmPrakashMathur", "RajBhavan", "HighCourtChiefJustice"]
---

# കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

> **Lead Summary:** തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓംപ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റതോടെയാണ് മാഥൂർ കേരള ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

## Article Content

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓംപ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റതോടെയാണ് മാഥൂർ കേരള ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

സിക്കിം ഗവർണറായിരിക്കെയാണ് മാഥൂർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരിപാടിയിൽ പങ്കെടുത്തില്ല.

ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ഓംപ്രകാശ് മാഥൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവായിരുന്നു മാഥൂർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി.

ചടങ്ങിൽ മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്നായിരുന്നു മാഥൂറിന്റെ ആദ്യപ്രതികരണം.

Om Prakash Mathur was sworn in as the 29th Governor of Kerala at a ceremony held at Raj Bhavan in Thiruvananthapuram. Kerala High Court Chief Justice Soumen Sen administered the oath, while several political leaders and officials attended the event.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388339/om-prakash-mathur-kerala-governor-oath)