---
title: "റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം.....! 1,250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഒക്ടോബർ 27 മുതൽ അപേക്ഷിക്കാം"
english_title: "Railway Station Master Recruitment: 1,250 Vacancies, Applications Open Oct. 27"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388333/railway-station-master-recruitment-vacancies-apply-october-27"
published_at: "2026-10-23T12:28:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb064b290e6_railway-station-master-recruitment-vacancies-apply-october-27.jpg"
keywords: ["RailwayRecruitment", "StationMaster", "RRBJobs", "GovernmentJobs", "IndianRailways"]
---

# റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം.....! 1,250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഒക്ടോബർ 27 മുതൽ അപേക്ഷിക്കാം

> **Lead Summary:** ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,250 ഒഴിവുകളിലേക്കുള്ള ഹ്രസ്വ വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

## Article Content

ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,250 ഒഴിവുകളിലേക്കുള്ള ഹ്രസ്വ വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

**എങ്ങനെ അപേക്ഷിക്കാം**

സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

നിലവിൽ പുറത്തിറക്കിയ ഹ്രസ്വ വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഉടൻ പുറത്തിറങ്ങുന്ന വിശദമായ വിജ്ഞാപനത്തിൽ ഇവ ലഭ്യമാകും.

അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും മുൻകൂട്ടി തയ്യാറാക്കി വെക്കാൻ ഉദ്യോഗാർഥികളെ ഓർമിപ്പിക്കുന്നതിനാണ് റെയിൽവേ ഇപ്പോൾ ഹ്രസ്വ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹ്രസ്വ വിജ്ഞാപനത്തോടൊപ്പം ഉദ്യോഗാർഥികൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷ നൽകുന്നതിന് മുൻപായി ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉദ്യോഗാർഥികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

ആധാർ കാർഡിലെ പേരും ജനനത്തിയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പുവരുത്തണം. ആധാർ കാർഡിലുള്ള ഫോട്ടോ പഴയതാണെങ്കിൽ ഏറ്റവും പുതിയതും വ്യക്തതയുള്ളതുമായ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനും റെയിൽവേ നിർദേശിക്കുന്നു.

The Railway Recruitment Board has released a short notification for around 1,250 Station Master vacancies in Indian Railways. Eligible candidates can apply online from October 27 through the official website, with November 26 set as the last date. The board has also advised applicants to verify Aadhaar details and keep documents ready before applying.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388333/railway-station-master-recruitment-vacancies-apply-october-27)