---
title: "സിനഗോഗിന് മുന്നിലെ തീകൊളുത്തൽ മാത്രമല്ല, പിന്നിൽ വലിയ ഗൂഢാലോചന; വിദേശത്തും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന് പൊലീസ്, എബിൻ പോളിനെതിരെ യുഎപിഎ"
english_title: "Synagogue Arson Probe: Police Suspect Larger Conspiracy, UAPA Invoked Against Ebin Paul"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388330/synagogue-arson-conspiracy-uapa-ebin-paul"
published_at: "2026-10-23T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb052977389_synagogue-arson-conspiracy-uapa-ebin-paul.jpg"
keywords: ["UAPA", "NIAProbe", "KochiPolice", "SynagogueArson", "TerrorInvestigation"]
---

# സിനഗോഗിന് മുന്നിലെ തീകൊളുത്തൽ മാത്രമല്ല, പിന്നിൽ വലിയ ഗൂഢാലോചന; വിദേശത്തും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന് പൊലീസ്, എബിൻ പോളിനെതിരെ യുഎപിഎ

> **Lead Summary:** കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. ഗൂഢാലോചനയിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് സംശയമുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

## Article Content

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. ഗൂഢാലോചനയിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് സംശയമുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

യുഎപിഎയിലെ 16, 18 വകുപ്പുകളാണ് എബിൻ പോളിനെതിരെ ചുമത്തിയത്. ഭീകരവാദ പ്രവർത്തനം, തീവ്രവാദം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കോടതിയിലേക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

എബിൻ പോളിന്റേത് തീവ്രവാദ പ്രവർത്തനമാണെന്ന് സിനഗോഗ് തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മറ്റു സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളും തീവ്രവാദ സ്വഭാവമുള്ളതാണ്.

മൂവാറ്റുപുഴയിലും വാളകത്തും നടത്തിയ ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്നും ഇവ വൈകാരിക സ്വഭാവമുള്ള ഇടങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിനാലാണ് എബിൻ പോളിനെതിരെ യുഎപിഎ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

അക്രമങ്ങൾ നടത്താൻ ആശയവിനിമയങ്ങൾ നടത്തിയിരുന്ന ടെലഗ്രാം ഗ്രൂപ്പിനും തീവ്രവാദ സ്വഭാവം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേരളത്തിനു പുറമെ ഇന്ത്യക്ക് പുറത്തേക്കും സ്ഫോടനങ്ങൾ അടക്കമുള്ള അക്രമങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നു.

ആക്രമണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. അതുകൊണ്ട് ഇത് എബിൻ പോളോ, വിക്രം സിംഗിലോ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ലെന്നും കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നും പൊലീസ് വിവരമുണ്ട്.

യുഎപിഎ ചുമത്തി കേസെടുത്തതിനാൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയിലേക്ക് പോകും. ഉടൻ തന്നെ എൻഐഎ കേസ് ഏറ്റെടുക്കും.

Police have invoked the UAPA against Ebin Paul in the Kochi synagogue arson case, saying the attack was part of a wider terror-linked conspiracy. Investigators also suspect the involvement of more people and say the case may be handed over to the NIA soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388330/synagogue-arson-conspiracy-uapa-ebin-paul)