---
title: "ഇത് താൻടാ പോലീസ്! ചികിത്സാപ്പണം നഷ്ടപ്പെട്ട കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളം പങ്കുവെച്ച് എ.എസ്.ഐ അർഷാദ്"
english_title: "ASI Arshad Shares Salary to Help Cancer Patient Who Lost Treatment Money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388323/asi-arshad-shares-salary-cancer-patient-aid"
published_at: "2026-10-23T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb016551c62_asi-arshad-shares-salary-cancer-patient-aid.jpg"
keywords: ["KeralaPolice", "ASIArshad", "CancerPatient", "HumanitarianGesture", "KollamNews", "HumanityFirst"]
---

# ഇത് താൻടാ പോലീസ്! ചികിത്സാപ്പണം നഷ്ടപ്പെട്ട കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളം പങ്കുവെച്ച് എ.എസ്.ഐ അർഷാദ്

> **Lead Summary:** **കൊല്ലം: കാ**ൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രാമധ്യേ നഷ്ടപ്പെട്ട് വിഷമിച്ച രോഗിയായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്നും തുക നൽകി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥൻ. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അർഷാദിനും സഹപ്രവർത്തകർക്കുമാണ് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നത്.

## Article Content

**കൊല്ലം: കാ**ൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രാമധ്യേ നഷ്ടപ്പെട്ട് വിഷമിച്ച രോഗിയായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്നും തുക നൽകി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥൻ. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അർഷാദിനും സഹപ്രവർത്തകർക്കുമാണ് നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നത്.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കൊല്ലം പരവൂർ സ്വദേശിയായ വീട്ടമ്മയുടെ കൈയിൽ കരുതിയിരുന്ന 48,000 രൂപയും വസ്ത്രങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗ് തിരികെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണം മാത്രം നഷ്ടപ്പെട്ടിരുന്നു. നിസ്സഹായാവസ്ഥയിലായ വീട്ടമ്മയും സഹോദരനും കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി എ.എസ്.ഐ അർഷാദിനെ നേരിൽക്കണ്ട് സങ്കടം അറിയിക്കുകയായിരുന്നു.

കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ എ.എസ്.ഐ അർഷാദ്, സഹപ്രവർത്തകരായ പൊലീസുകാരുമായി ചേർന്ന് സ്വന്തം കൈയിൽ നിന്നും തുക സമാഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് കൂട്ടായ്മയിലൂടെ 41,000 രൂപ സമാഹരിച്ച പൊലീസുകാർ, വീട്ടമ്മയുടെ പരവൂരിലെ വീട്ടിൽ നേരിട്ടെത്തി തുക കൈമാറി. ദുരിതകാലത്ത് കാവലാവേണ്ട പൊലീസിന്റെ മാനുഷിക മുഖം വിളിച്ചോതുന്ന ഈ പ്രവർത്തിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

**English Summary:**

In a heartwarming gesture, ASI Arshad of the Kallambalam police station and his colleagues pooled their own money to support a cancer patient from Paravur, Kollam, whose treatment funds were lost during travel to Thiruvananthapuram RCC. The team collected ₹41,000 and personally handed it over at her home, earning widespread praise for their compassion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388323/asi-arshad-shares-salary-cancer-patient-aid)