---
title: "നിമിഷനേരംകൊണ്ട് നിലംപൊത്തിയത് മുന്നൂറോളം വീടുകൾ;  ടിബറ്റിൽ റിക്ടർ സ്കെയിലിൽ ഭൂകമ്പം; 16 മരണം, 32 പേർക്ക് പരിക്ക്"
english_title: "7.0-Magnitude Earthquake Hits Tibet; 16 Dead, 32 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388316/tibet-earthquake-16-dead-32-injured"
published_at: "2026-10-23T11:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf9a5f01cd_tibet-earthquake-16-dead-32-injured.jpg"
keywords: ["TibetEarthquake", "ChinaQuake", "NagquRegion", "DisasterRelief", "SeismicEvent"]
---

# നിമിഷനേരംകൊണ്ട് നിലംപൊത്തിയത് മുന്നൂറോളം വീടുകൾ;  ടിബറ്റിൽ റിക്ടർ സ്കെയിലിൽ ഭൂകമ്പം; 16 മരണം, 32 പേർക്ക് പരിക്ക്

> **Lead Summary:** **ലാസ: **ചൈനയിലെ ടിബറ്റ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തിൽ 32 പേർക്ക് പരിക്കേറ്റതായും മുന്നൂറോളം വീടുകൾ തകർന്നതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഷിൻഹുവ' ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

## Article Content

**ലാസ: **ചൈനയിലെ ടിബറ്റ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തിൽ 32 പേർക്ക് പരിക്കേറ്റതായും മുന്നൂറോളം വീടുകൾ തകർന്നതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഷിൻഹുവ' ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10:33 ഓടെയാണ് രാജ്യത്തെ നടുക്കിയ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ടിബറ്റിലെ നാഗ്കു മേഖലയാണ്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഉയർന്ന ഒറ്റപ്പെട്ട പർവത മേഖലയാണ് നാഗ്കു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലെവൽ രണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ദ്രുതകർമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭൂചലനത്തെ തുടർന്ന് മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണ ശൃംഖലകൾ പൂർണ്ണമായും തകർന്നു. പല കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ പാങ്കീൻ അതിർത്തിയിൽ നിന്ന് 500 കിലോമീറ്റർ മാത്രം അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നത് ഇന്ത്യയിലും ആശങ്ക പരത്തിയിട്ടുണ്ട്. ആഗസ്റ്റിൽ ചൈന-നേപ്പാൾ അതിർത്തിയിൽ മഹാപ്രളയമുണ്ടായതിന് പിന്നാലെ ഇപ്പോഴീ തീവ്ര ഭൂകമ്പം അനുഭവപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

A powerful 7.0-magnitude earthquake struck Tibet’s Nagqu region late Thursday night, killing 16 people and injuring 32, including 11 in serious condition. Around 300 houses were damaged or destroyed, and rescue and relief operations are continuing as authorities assess the full extent of the damage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388316/tibet-earthquake-16-dead-32-injured)