---
title: "കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്"
english_title: "KSRTC Bus Hits Electric Pole in Kozhikode; Driver Seriously Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388315/ksrtc-bus-hits-pole-kozhikode-"
published_at: "2026-10-23T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf942517e4_ksrtc.jpg"
keywords: ["KSRTC", "Kozhikode", "RoadAccident", "BusSafety", "MVD"]
---

# കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുലർച്ചെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരായി രക്ഷപ്പെട്ടു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുലർച്ചെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരായി രക്ഷപ്പെട്ടു.

അതേസമയം, മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദേശങ്ങൾ കാറ്റിൽപ്പറത്തി ആറുവരിപ്പാതയിൽ നടുറോഡിൽ യുവതിയെ ഇറക്കിവിട്ട് സ്വകാര്യ ബസ് ക്രൂരത കാട്ടി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിയോടാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' എന്ന സ്വകാര്യ ബസ് ഈ അനാസ്ഥ കാട്ടിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയ്യാറായില്ല. തുടർന്ന് കിലോമീറ്ററുകൾ കഴിഞ്ഞ ശേഷമാണ് യാത്രക്കാരിയെ ആറുവരിപ്പാതയ്ക്ക് നടുവിൽ ഇറക്കിവിട്ടത്. ഇത്തരം സാഹചര്യങ്ങളിൽ ബസുകൾ സർവീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവിൽ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും എം.വി.ഡി കർശന നിർദേശം നൽകിയിട്ടുള്ളതാണ്.

കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് ഏണി ഉപയോഗിച്ചാണ് മറ്റൊരു യുവതി സർവീസ് റോഡിലേക്ക് ഇറങ്ങിയത്. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും സ്വകാര്യ ബസുകൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്താതെ നിയമലംഘനം തുടരുകയാണെന്ന് നാട്ടുകാർ ശക്തമായി ആരോപിക്കുന്നു.

**English Summary:**

A KSRTC bus collided with an electric pole in Chelavoor, Kozhikode, leaving the driver seriously injured while passengers escaped unharmed. In a separate incident, a private bus on the Kannur-Kozhikode route allegedly dropped a woman passenger in the middle of the six-lane highway, prompting a police complaint and criticism over safety violations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388315/ksrtc-bus-hits-pole-kozhikode-)