---
title: "തിടുക്കമില്ലെന്ന് ഹൈക്കോടതി; മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല, ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി"
english_title: "Masappadi Case: Kerala High Court Declines Urgent Hearing of Pinarayi Vijayan's Appeal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388309/masappadi-case-kerala-high-court-pinarayi-vijayan-appeal"
published_at: "2026-10-23T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf515264fa_masappadi-case-kerala-high-court-pinarayi-vijayan-appeal.jpg"
keywords: ["KeralaHighCourt", "PinarayiVijayan", "MasappadiCase", "VigilanceProbe", "SupremeCourt"]
---

# തിടുക്കമില്ലെന്ന് ഹൈക്കോടതി; മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല, ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

> **Lead Summary:** **കൊച്ചി: **മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. അപ്പീൽ തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റിയതായി ഹൈക്കോടതി അറിയിച്ചു.

## Article Content

**കൊച്ചി: **മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. അപ്പീൽ തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റിയതായി ഹൈക്കോടതി അറിയിച്ചു.

നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ ഹർജികളിൽ വീണ്ടും വാദം കേൾക്കുക. മാസപ്പടി കേസിൽ വിജിലൻസ് പ്രഖ്യാപിച്ച അന്വേഷണ നടപടികൾ സുപ്രീം കോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അപ്പീൽ നൽകാൻ ഇനിയും ആവശ്യത്തിന് സമയമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി അടിയന്തരമായി കേൾക്കണമെന്ന അഭിഭാഷകരുടെ ആവശ്യം മാറ്റിവെച്ചത്.

സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാൻ നേരത്തെ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പിണറായി വിജയനും മറ്റുള്ളവരും സുപ്രീം കോടതിയെ സമീപിക്കുകയും, സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി അപ്പീൽ വീണ്ടും പരിഗണിക്കാൻ നിർദേശിക്കുകയുമായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ഹർജിക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

The Kerala High Court has declined to urgently hear the appeal filed by former Chief Minister Pinarayi Vijayan and others against a single-bench order directing a Vigilance probe in the Masappadi case. The matter has been posted to Monday, with the court noting that there is still sufficient time under the Supreme Court’s 10-day stay order.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388309/masappadi-case-kerala-high-court-pinarayi-vijayan-appeal)