---
title: "സ്റ്റോപ്പിൽ നിർത്തിയില്ല, കിലോമീറ്ററുകൾക്കപ്പുറം റോഡിന് നടുവിൽ ഇറക്കിവിട്ടു; കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസിനെതിരെ പരാതിയുമായി യുവതി"
english_title: "Woman Alleges Private Bus Drove Past Stop and Dropped Her on Highway Median"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388307/woman-alleges-bus-dropped-on-highway-median"
published_at: "2026-10-23T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf071cb6c3_woman-alleges-bus-dropped-on-highway-median.jpg"
keywords: ["BusSafety", "KeralaTransport", "PrivateBus", "MVD", "RoadSafety"]
---

# സ്റ്റോപ്പിൽ നിർത്തിയില്ല, കിലോമീറ്ററുകൾക്കപ്പുറം റോഡിന് നടുവിൽ ഇറക്കിവിട്ടു; കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസിനെതിരെ പരാതിയുമായി യുവതി

> **Lead Summary:** **കോഴിക്കോട്: ** മോട്ടോർ വാഹനവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി ആറുവരിപ്പാതയിൽ നടുറോഡിൽ യുവതിയെ ഇറക്കിവിട്ട് സ്വകാര്യ ബസിന്റെ ക്രൂരത. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിയോടാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' എന്ന സ്വകാര്യ ബസ് ഈ അനാസ്ഥ കാട്ടിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.

## Article Content

**കോഴിക്കോട്: ** മോട്ടോർ വാഹനവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി ആറുവരിപ്പാതയിൽ നടുറോഡിൽ യുവതിയെ ഇറക്കിവിട്ട് സ്വകാര്യ ബസിന്റെ ക്രൂരത. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിയോടാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' എന്ന സ്വകാര്യ ബസ് ഈ അനാസ്ഥ കാട്ടിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.

നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയാറായില്ല. തുടർന്ന് കിലോമീറ്ററുകൾ കഴിഞ്ഞ ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവിൽ ഇറക്കിവിട്ടത്. ഇത്തരം സാഹചര്യങ്ങളിൽ ബസുകൾ സർവീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവിൽ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും എംവിഡി കർശന നിർദേശം നൽകിയിട്ടുള്ളതാണ്.

കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് ഏണി ഉപയോഗിച്ചാണ് മറ്റൊരു യുവതി സർവീസ് റോഡിലേക്ക് ഇറങ്ങിയത്. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും സ്വകാര്യ ബസുകൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്താതെ നിയമലംഘനം തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

A young woman has complained to police that a private bus on the Kannur-Kozhikode route ignored her request to stop and dropped her in the middle of a six-lane road. The incident has renewed concerns over passenger safety and repeated traffic rule violations by private buses in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388307/woman-alleges-bus-dropped-on-highway-median)