---
title: "നാക്ക് ചതിച്ചോ നേതാവേ ! രാഹുൽ ഗാന്ധിക്കെതിരെ തെരുവ് പട്ടി പരാമർശം; കണ്ണൂരിലെ ബി.ജെ.പി നേതാവിനെതിരെ കേസ്"
english_title: "Case Filed Against BJP Leader in Kannur for Derogatory Remark on Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388306/kannur-bjp-leader-case-rahul-gandhi-remark"
published_at: "2026-10-23T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf0a1c29e9_kannur-bjp-leader-case-rahul-gandhi-remark.jpg"
keywords: ["RahulGandhi", "BJPLeader", "KannurPolice", "PoliticalControversy"]
---

# നാക്ക് ചതിച്ചോ നേതാവേ ! രാഹുൽ ഗാന്ധിക്കെതിരെ തെരുവ് പട്ടി പരാമർശം; കണ്ണൂരിലെ ബി.ജെ.പി നേതാവിനെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: കോ**ൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പ്രസംഗം.

## Article Content

**കണ്ണൂർ: കോ**ൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പ്രസംഗം.

കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച ബി.ജെ.പി പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ശ്രീകാന്തിന്റെ വിവാദ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം വിവാദമായതോടെയാണ് കണ്ണൂർ ടൗൺ പോലീസ് ബി.ജെ.പി നേതാവിനെതിരെ നിയമനടപടി സ്വീകരിച്ചത്.

**English Summary:**

The Kannur Town Police have registered a case against BJP regional president K. Sreekanth after his alleged derogatory remarks against Congress leader Rahul Gandhi sparked outrage. He reportedly compared Rahul Gandhi to a stray dog during a public meeting in Kannur, prompting legal action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388306/kannur-bjp-leader-case-rahul-gandhi-remark)