---
title: "ചരിത്രപരമായ നീക്കവുമായി സിപിഎം;  പാർട്ടിയിലെ പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി"
english_title: "CPM to Set Up ICC to Probe Harassment Complaints in Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388300/cpm-icc-harassment-complaints"
published_at: "2026-10-23T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaea490d427_cpm-icc-harassment-complaints.jpg"
keywords: ["CPM", "InternalComplaintsCommittee", "HarassmentComplaints", "PartyReform", "KeralaPolitics"]
---

# ചരിത്രപരമായ നീക്കവുമായി സിപിഎം;  പാർട്ടിയിലെ പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി

> **Lead Summary:** **തിരുവനന്തപുരം: **പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സിപിഎം. കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം. ഇതുവരെ പാർട്ടി കമ്മിറ്റികൾ നേരിട്ട് അന്വേഷിച്ചിരുന്ന പരാതികൾ ഇനിമുതൽ അതത് ഘടകങ്ങളിൽ രൂപീകരിക്കുന്ന ഐസിസി വഴി അന്വേഷിച്ച് നടപടി സ്വീകരിക്കും.

## Article Content

**തിരുവനന്തപുരം: **പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സിപിഎം. കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം. ഇതുവരെ പാർട്ടി കമ്മിറ്റികൾ നേരിട്ട് അന്വേഷിച്ചിരുന്ന പരാതികൾ ഇനിമുതൽ അതത് ഘടകങ്ങളിൽ രൂപീകരിക്കുന്ന ഐസിസി വഴി അന്വേഷിച്ച് നടപടി സ്വീകരിക്കും.

സിനിമാ മേഖലയുൾപ്പെടെയുള്ള വിവിധ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന ഐസിസി മാതൃകയിലാണ് പാർട്ടിയിലും പുതിയ സംവിധാനം കൊണ്ടുവരുന്നത്. സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോക്കൽ കമ്മിറ്റി മുതൽ കേന്ദ്ര തലത്തിലുള്ള വിവിധ ഘടകങ്ങളിൽ ഐസിസികൾ നിലവിൽ വരും. ബ്രാഞ്ച് തലത്തിൽ ലഭിക്കുന്ന പരാതികൾ ലോക്കൽ കമ്മിറ്റിയിലെ ഐസിസിക്കും, തുടർന്നുള്ള പരാതികൾ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്ര ഘടകങ്ങളിലെ കമ്മിറ്റികൾക്കും കൈമാറും. ഐസിസിയുടെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് തൊട്ടുമുകളിലുള്ള ഘടകത്തിലെ സമിതിയെ സമീപിച്ച് അപ്പീൽ നൽകാനും അവസരമുണ്ടാകും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, നേതാക്കളുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം തുടങ്ങിയ പരാതികളിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാനാണ് പാർട്ടിയുടെ തെറ്റുതിരുത്തൽ മാർഗരേഖയുടെ ഭാഗമായുള്ള ഈ തീരുമാനം. അതേസമയം, നിലവിലുള്ള പരാതികൾ പുതിയ സംവിധാനത്തിന് കീഴിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

CPM is set to form Internal Complaints Committees to handle harassment complaints within the party, following a Central Committee directive. The new system will function from the branch level up to the central level, with an appeal mechanism for dissatisfied complainants.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388300/cpm-icc-harassment-complaints)