---
title: "ചൂതാട്ടം മറന്നേക്ക്...! വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ"
english_title: "Umesh Held for Snatching 68-Year-Old Woman’s Gold Chain After Asking for Directions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388279/umesh-arrested-gold-chain-snatching-elderly-woman"
published_at: "2026-10-23T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adad2b19a076_umesh-arrested-gold-chain-snatching-elderly-woman.jpg"
keywords: ["KeralaCrime", "GoldChainSnatching", "VarappuzhaPolice", "ElderlyWoman", "UmeshArrest"]
---

# ചൂതാട്ടം മറന്നേക്ക്...! വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ

> **Lead Summary:** **കൊച്ചി: **വഴി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് ആണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.

## Article Content

**കൊച്ചി: **വഴി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് ആണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട്ടുവള്ളികാവ് അമ്പലത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 68 വയസ്സുള്ള ലതികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് ഇയാൾ കവർന്നത്. സ്കൂട്ടറിലെത്തിയ പ്രതി, വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ അടുത്ത് വാഹനം നിർത്തിയ ശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ആൾതിരക്കില്ലാത്ത ഭാഗത്തുവെച്ചായിരുന്നു സംഭവം.

സംഭവത്തിൽ ഭയന്നുപോയ ലതിക ആദ്യം മകളുടെ വീട്ടിൽ എത്തിയെങ്കിലും മകൾ ജോലിക്കായി പോയതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പള്ളുരുത്തിയിലെ സ്വന്തം വീട്ടിലേക്ക് പോയ ഇവർ, അവിടെയെത്തി ബന്ധുവിനോട് വിവരം പറഞ്ഞ ശേഷമാണ് രാത്രിയോടെ വരാപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പരാതി ലഭിച്ചയുടൻ വരാപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മുമ്പ് സ്നാച്ചിങ് കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ളവരെ കേന്ദ്രീകരിച്ചും നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. ചേരാനെല്ലൂർ ഭാഗത്തുനിന്നാണ് ഉമേഷിനെ പൊലീസ് പിടികൂടിയത്.

ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര തുടങ്ങിയ നിരവധി സ്റ്റേഷനുകളിൽ സമാനമായ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ചൂതാട്ടത്തിന് പണം കണ്ടെത്താനാണ് ഇയാൾ മോഷണം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Umesh, 45, was arrested by Varappuzha police for allegedly snatching a 68-year-old woman’s gold chain after stopping his scooter and asking for directions. Police said he confessed to committing the theft to fund gambling and that he has prior cases across several stations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388279/umesh-arrested-gold-chain-snatching-elderly-woman)