---
title: "'മാട്ടിറച്ചി കഴിച്ചതിന് കളിയാക്കി, ജാതിപ്പേരുവിളിച്ചു അപമാനിച്ചു': പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, അധ്യാപകർക്കും സഹപാഠികൾക്കുമെതിരെ കേസെടുത്തു"
english_title: "Caste Abuse: Case Filed Against Teachers and Classmates in Plus One Student’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388276/caste-abuse-plus-one-student-death-case-new"
published_at: "2026-10-23T08:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adacf82ecb78_caste-abuse-plus-one-student-death-case-new.jpg"
keywords: ["CasteAbuse", "StudentSuicide", "CoimbatoreNews", "SchoolCase", "PoliceCase"]
---

# 'മാട്ടിറച്ചി കഴിച്ചതിന് കളിയാക്കി, ജാതിപ്പേരുവിളിച്ചു അപമാനിച്ചു': പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, അധ്യാപകർക്കും സഹപാഠികൾക്കുമെതിരെ കേസെടുത്തു

> **Lead Summary:** **കോയമ്പത്തൂർ: **സ്കൂളിൽ നേരിട്ട ജാതി അധിക്ഷേപത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കും രണ്ട് സഹപാഠികൾക്കുമെതിരെ പൊലീസ് കേസെടുത്തു. പീളമേട് എഡി കോളനിയിലെ അശോക് കുമാർ - കൗസല്യ ദമ്പതികളുടെ മകൻ അഖിലൻ ആണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**കോയമ്പത്തൂർ: **സ്കൂളിൽ നേരിട്ട ജാതി അധിക്ഷേപത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കും രണ്ട് സഹപാഠികൾക്കുമെതിരെ പൊലീസ് കേസെടുത്തു. പീളമേട് എഡി കോളനിയിലെ അശോക് കുമാർ - കൗസല്യ ദമ്പതികളുടെ മകൻ അഖിലൻ ആണ് ദാരുണമായി മരണപ്പെട്ടത്.

അവിനാശി റോഡ് പീളമേട്ടിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അഖിലൻ. പൂജ അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ മകൻ സ്കൂളിലേക്ക് പോയെന്നും, ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൗസല്യ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പ്രധാനാധ്യാപകൻ അരുൺ കുമാർ, ക്ലാസ് അധ്യാപകൻ വിജയകുമാർ, രണ്ട് സഹപാഠികൾ എന്നിവർക്കെതിരെയാണ് പീളമേട് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.

രണ്ടുമാസം മുൻപ് സ്കോളർഷിപ്പിനായി ക്ലാസിൽ വെച്ച് അധ്യാപകൻ വിജയകുമാർ ജാതി അന്വേഷിക്കുകയും മാട്ടിറച്ചി കഴിക്കുന്നതിനെച്ചൊല്ലി കളിയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനുശേഷം ക്ലാസിലെ മറ്റ് കുട്ടികൾ അഖിലനോട് സംസാരിക്കാതെ അകറ്റി നിർത്തി. രണ്ട് സഹപാഠികൾ സ്ഥിരമായി ജാതിപ്പേരു വിളിച്ചും അധിക്ഷേപിച്ചു. ഈ വിഷയം പ്രധാനാധ്യാപകന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസ്‌ സ്റ്റേഷനിൽ സംഘടിച്ച ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

Police have registered a case against two teachers and two classmates after a Plus One student in Coimbatore died by suicide following alleged caste abuse at school. The complaint says the student was mocked over his caste and food habits, and that the school authorities failed to act despite repeated complaints.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388276/caste-abuse-plus-one-student-death-case-new)