---
title: "ഖത്തർ കെഎംസിസി ഓഫീസിലെ കോടികൾ കവരാൻ ക്വട്ടേഷൻ നൽകിയതാര്? വ്യവസായിക്കെതിരെ ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്"
english_title: "Who Ordered the Qatar KMCC Robbery? Probe Intensifies Against Businessman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388275/qatar-kmcc-robbery-contract-probe"
published_at: "2026-10-23T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adacd9fbcdb6_qatar-kmcc-robbery-contract-probe.jpg"
keywords: ["QatarKMCC", "RobberyProbe", "KeralaPolice", "Police Investigation"]
---

# ഖത്തർ കെഎംസിസി ഓഫീസിലെ കോടികൾ കവരാൻ ക്വട്ടേഷൻ നൽകിയതാര്? വ്യവസായിക്കെതിരെ ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്

> **Lead Summary:** കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ് കവർച്ച ക്വട്ടേഷനാണെന്ന നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്.

## Article Content

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ് കവർച്ച ക്വട്ടേഷനാണെന്ന നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്.

ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്കെതിരെയാണ് ക്വട്ടേഷൻ ആരോപണം ഉയർത്തിയിരിക്കുന്നത്. കവർച്ച നടത്തിയത് കമറുദ്ദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി സന്ദേശത്തിൽ പറയുന്നുണ്ട്. കവർച്ചക്ക് ശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ബോംബെ ഷാജി ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.

കേസിലെ പ്രതികളായ ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ്, ഹസൻ, നിസാർ എന്നിവർക്കെതിരെ തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇരുപത് കോടിയിലധികം രൂപ കവർച്ച നടത്തിയെന്നാണ് ബോംബെ ഷാജിയുടെ വെളിപ്പെടുത്തൽ.

കവർച്ച ചെയ്തെടുത്ത പണത്തിന്റെ പങ്ക് കിട്ടിയില്ലെങ്കിൽ വേണ്ടത് ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കേസിൽ കീഴടങ്ങിയ രണ്ടാം പ്രതിയായ ബാലകൃഷ്ണൻ പൊലീസിൽ മൊഴി നൽകിയത്.

കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Police have intensified their investigation into the Qatar KMCC robbery after an audio recording surfaced suggesting it was a contract operation. The main accused, Bombay Shaji, allegedly named businessman Kamruddin Payyoli and claimed the stolen money was not paid as promised.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388275/qatar-kmcc-robbery-contract-probe)