---
title: "ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി"
english_title: "Python Caught Again at V.D. Satheesan’s Home; Third Time in Total"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388274/python-caught-again-home-third-time"
published_at: "2026-10-23T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adacb6e05de8_python-caught-again-home-third-time.jpg"
keywords: ["PythonRescue", "WildlifeAlert", "SnakeCapture", "VDSatheesan"]
---

# ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി

> **Lead Summary:** നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ ബിനു എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിനു കൈമാറി.

## Article Content

നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ ബിനു എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിനു കൈമാറി.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് പൊലീസ് ഉദ്യോഗസ്ഥർ കണ്ടത്.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ഇതു മൂന്നാം തവണയാണ് ദേശത്തെ വസതിയിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്.

മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു കൂടെയാണ് ചെങ്ങൽത്തോട് ഒഴുകുന്നത്. സമീപത്ത് പാടശേഖരവുമുണ്ട്. ഇവിടെ നിന്നാകാം പാമ്പുകൾ എത്തുന്നതെന്നു കരുതുന്നു.

A python was found again at the native house of V.D. Satheesan and was captured by a snake volunteer after police alerted him. This is the third time a snake has been caught at the residence since Satheesan became Chief Minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388274/python-caught-again-home-third-time)