---
title: "മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കർഷക പ്രക്ഷോഭം; ഇന്ന് രാജ്യവ്യാപക പ്രതിഷേധം, ഡൽഹിയിൽ സിറ്റിസൺ മാർച്ച്"
english_title: "Farmers’ Protest Against Chief Election Commissioner; Nationwide Demonstrations Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388271/farmers-protest-chief-election-commissioner"
published_at: "2026-10-23T07:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adac4229a2ad_farmers-protest-chief-election-commissioner.jpg"
keywords: ["FarmersProtest", "ElectionCommission", "DelhiMarch", "SamyuktaKisanMorcha", "CitizenMarch"]
---

# മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കർഷക പ്രക്ഷോഭം; ഇന്ന് രാജ്യവ്യാപക പ്രതിഷേധം, ഡൽഹിയിൽ സിറ്റിസൺ മാർച്ച്

> **Lead Summary:** ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഇന്ത്യയിലുടനീളമുള്ള ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

## Article Content

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം. ഇന്ത്യയിലുടനീളമുള്ള ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

പ്രകാശ് രാജ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുക്കുന്ന എസ്‌ഐആറിനെതിരായ സിറ്റിസണ്‍ മാര്‍ച്ചിനും സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദി ഭരണകൂടം പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, അവരെ സംരക്ഷിക്കാൻ കർഷകർ രംഗത്തിറങ്ങാൻ നിർബന്ധിതരാകുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

കുറ്റക്കാരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും, യൂണിഫോം ധരിച്ചവരായാലും സാമൂഹ്യവിരുദ്ധരായാലും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.

മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെ കാണാനും ശ്രമം നടത്തും. വിജിലൻസ് അന്വേഷണത്തിന് പുറമെ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ് പിമാർ വിജിലൻസ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

The Samyukta Kisan Morcha has called for a nationwide protest against Chief Election Commissioner Gyanesh Kumar, with demonstrations planned at district, taluk, state capital and Delhi levels. The group has also backed a citizen march against the SIR, while reports say vigilance and crime branch action may follow in the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388271/farmers-protest-chief-election-commissioner)