---
title: "കോഴിക്കോടിന്റെ കാഴ്ചകൾ ഡബിൾ ഡെക്കറിൽ കണ്ടാലോ? സിറ്റി റൈഡ് 100 രൂപ മുതൽ"
english_title: "Kozhikode Sightseeing on a Double-Decker Bus, City Ride from Rs 100"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388260/kozhikode-double-decker-city-ride"
published_at: "2026-10-23T06:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaaf10ee2e8_kozhikode-double-decker-city-ride.jpg"
keywords: ["Kozhikode", "Ksrtc", "DoubleDecker", "CityRide", "BudgetTourism"]
---

# കോഴിക്കോടിന്റെ കാഴ്ചകൾ ഡബിൾ ഡെക്കറിൽ കണ്ടാലോ? സിറ്റി റൈഡ് 100 രൂപ മുതൽ

> **Lead Summary:** കോഴിക്കോട്: മലബാറിലെ ആദ്യ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സിറ്റി റൈഡ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. തുറന്ന അപ്പർ ഡെക്കിൽ യാത്ര ചെയ്യാൻ 200 രൂപയും താഴത്തെ ഡെക്കിൽ 100 രൂപയുമാണ് നിരക്ക്.

## Article Content

കോഴിക്കോട്: മലബാറിലെ ആദ്യ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സിറ്റി റൈഡ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. തുറന്ന അപ്പർ ഡെക്കിൽ യാത്ര ചെയ്യാൻ 200 രൂപയും താഴത്തെ ഡെക്കിൽ 100 രൂപയുമാണ് നിരക്ക്.

ബസിന്റെ മുകൾനിലയിൽ 36 പേർക്കും താഴത്തെ നിലയിൽ 28 പേർക്കും സഞ്ചരിക്കാം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയർ, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. വൈകീട്ട് 3.00, 4.30, 6.00, 7.30, രാത്രി 9.00 എന്നീ സമയങ്ങളിലാണ് യാത്ര ആരംഭിക്കുന്നത്.

[onlineksrtcswift.com](http://onlineksrtcswift.com) എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് യാത്രയ്ക്ക് അവസരം. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയും ട്രിപ്പും തിരഞ്ഞെടുത്ത് ലഭ്യമായ സീറ്റുകൾ ബുക്ക് ചെയ്യാം.

**ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം**

1. വെബ്‌സൈറ്റിലെ Travelling From എന്ന ഭാഗത്ത് Kozhikode Double Decker എന്നും Going To എന്ന ഭാഗത്ത് Kozhikode എന്നും നൽകുക.

2. യാത്രാ തീയതി തിരഞ്ഞെടുത്ത ശേഷം Search ക്ലിക്ക് ചെയ്യുക.

3. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിലെ സീറ്റ് തിരഞ്ഞെടുക്കുക.

4. Boarding Point ആയി Kozhikode Double Decker എന്നും Dropping Point ആയി Kozhikode എന്നും തിരഞ്ഞെടുക്കുക.

5. തുടർന്ന് Provide Passenger Details എന്ന ഭാഗത്ത് യാത്രക്കാരുടെ വിവരങ്ങൾ നൽകുക.

6. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ മാർഗത്തിലൂടെ പണമടയ്ക്കുക.

പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ നൽകിയ മൊബൈൽ നമ്പറിലേക്ക് ടിക്കറ്റ് സ്ഥിരീകരണ സന്ദേശം ലഭിക്കും. യാത്രാസമയം, സീറ്റ്, ബോർഡിങ് പോയിന്റ്, ഡ്രോപ്പിങ് പോയിന്റ് എന്നിവ തിരഞ്ഞെടുത്ത ശേഷമാണ് യാത്രക്കാരുടെ വിവരങ്ങൾ നൽകി പേയ്‌മെന്റ് പൂർത്തിയാക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

KSRTC has launched a budget city ride in Kozhikode using Malabar’s first double-decker bus, offering sightseeing across major tourist spots. Tickets start at Rs 100 for the lower deck and Rs 200 for the open upper deck, with advance booking available online.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388260/kozhikode-double-decker-city-ride)