---
title: "ബിരുദ പഠനത്തിനൊപ്പം തൊഴിൽപരിചയവും നേടാം, അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും"
english_title: "Government to Launch Apprenticeship-Embedded Degree Programme This Academic Year"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388240/apprenticeship-embedded-degree-programme-launch"
published_at: "2026-10-22T21:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3581f2f94_apprenticeship-embedded-degree-programme-launch.jpg"
keywords: ["Apprenticeship", "HigherEducation", "SkillDevelopment", "StudentTraining", "KeralaEducation"]
---

# ബിരുദ പഠനത്തിനൊപ്പം തൊഴിൽപരിചയവും നേടാം, അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമതയും പ്രായോഗിക നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കാനാണ് തീരുമാനം.

## Article Content

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമതയും പ്രായോഗിക നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കാനാണ് തീരുമാനം.

നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള (On-the-Job Training) അവസരം ലഭിക്കും.

പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോള്‍ഡേഴ്‌സിന് ആകെ 9,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ പദ്ധതിയിലൂടെ കോളേജ് തലത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യത കൂടുതല്‍ ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

The government is set to implement the Apprenticeship Embedded Degree Programme (AEDP) under the Board of Apprenticeship Training, aiming to boost students’ employability and practical skills. Final-semester arts, science and commerce students will get six months of on-the-job training along with a monthly stipend.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388240/apprenticeship-embedded-degree-programme-launch)