---
title: "വിനോദയാത്ര കഴിഞ്ഞെത്തി, ബസിൽ മറന്ന ചെരിപ്പെടുക്കാൻ തിരികെപ്പോയി; റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒമ്പതുകാരന് ദാരുണാന്ത്യം"
english_title: "Nine-Year-Old Dies After Car Hits Him While Crossing Road to Retrieve Slippers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388230/nine-year-old-dies-car-hit-road-crossing"
published_at: "2026-10-22T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada20cc9d385_nine-year-old-dies-car-hit-road-crossing.jpg"
keywords: ["KeralaNews", "RoadAccident", "ChildDeath", "Accident Death"]
---

# വിനോദയാത്ര കഴിഞ്ഞെത്തി, ബസിൽ മറന്ന ചെരിപ്പെടുക്കാൻ തിരികെപ്പോയി; റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒമ്പതുകാരന് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്.

## Article Content

കൊല്ലം: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്.

ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു.

ഇതിനിടെ ബസിൽ ചെരിപ്പ് മറന്നുവെച്ച ആഹിൽ അതെടുക്കാൻ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അസ്ന, അമൽ.

A nine-year-old boy, Ahil Muhammad, died after being hit by a car while crossing the road to retrieve slippers he had left on a bus after a school trip. The accident occurred near Tengumvil Juma Masjid in Shuranad, and he later succumbed to his injuries at a private hospital in Kottiyam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388230/nine-year-old-dies-car-hit-road-crossing)