---
title: "'പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും'; ജനകീയ മെമ്പർ അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ വി.എസ്. ജോയിയുടെ ഹൃദയസ്പർശിയായ കുറിപ്പ്"
english_title: "VS Joy’s Heartfelt Note on Ahmed Kutty’s Demise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388227/vs-joy-heartfelt-note-ahmed-kutty"
published_at: "2026-10-22T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada19035cc24_vs-joy-heartfelt-note-ahmed-kutty.jpg"
keywords: ["AhmedKutty", "VSJoy", "CongressLeader", "TrainAccident"]
---

# 'പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും'; ജനകീയ മെമ്പർ അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ വി.എസ്. ജോയിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

> **Lead Summary:** മലപ്പുറം: ട്രെയിൻ തട്ടി മരിച്ച കുറ്റിപ്പുറം പഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് വി.എസ് ജോയ് എംഎൽഎ.

## Article Content

മലപ്പുറം: ട്രെയിൻ തട്ടി മരിച്ച കുറ്റിപ്പുറം പഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് വി.എസ് ജോയ് എംഎൽഎ.

ജനകീയ മെമ്പറായിരുന്നു അഹമ്മദ് കുട്ടിയെന്നും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹമെന്നും വി.എസ് ജോയ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനകീയ മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കലിന് ആദരാഞ്ജലികൾ. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹം.

കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ ആകെ പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം. അത്രയേറെ ജനകീയനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും ഉളവാക്കുന്നതാണ്.

ബുധനാഴ്ച രാത്രി 11ന് ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ദുരന്തമുണ്ടായത്. ട്രാക്കിൽ ആളെ തട്ടിയതായി സംശയം പ്രകടിപ്പിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതർക്ക് സന്ദേശം കൈമാറുകയായിരുന്നു.

തുടർന്ന് റെയിൽവേ അധികൃതരും കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തി.

ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

V.S. Joy MLA shared an emotional Facebook note mourning the death of Kuttippuram ward member and Congress leader Ahmed Kutty Chembikkal, describing his sudden loss as deeply painful. Ahmed Kutty, who had won the last panchayat election with a large majority, died after being hit by a train near his home in Kuttippuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388227/vs-joy-heartfelt-note-ahmed-kutty)