---
title: "മകന്റെ നിലവിളി കേട്ട് ഓടിയെത്തി അമ്മ...പിന്നാലെ ദുരന്തം; വസ്ത്രം വിരിക്കുന്നതിനിടെ വൈദ്യുതാഘാതം, അമ്മയ്ക്കും 18കാരനായ മകനും ദാരുണാന്ത്യം"
english_title: "Mother and Son Die in Electrocution Tragedy in Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388218/mother-son-electrocution-mangaluru-tragedy"
published_at: "2026-10-22T17:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada00ddd3d1f_mother-son-electrocution-mangaluru-tragedy.jpg"
keywords: ["Electrocution", "Mangaluru", "Tragedy", "Accident"]
---

# മകന്റെ നിലവിളി കേട്ട് ഓടിയെത്തി അമ്മ...പിന്നാലെ ദുരന്തം; വസ്ത്രം വിരിക്കുന്നതിനിടെ വൈദ്യുതാഘാതം, അമ്മയ്ക്കും 18കാരനായ മകനും ദാരുണാന്ത്യം

> **Lead Summary:** മംഗളൂരു: പാലഡ്ക ഗ്രാമപഞ്ചായത്തിലെ വർണബെട്ടു പൊസലായി കെളഗിന മാനെയിൽ മാതാവും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. മേഴ്‌സി മസ്‌കരേനാസ് , മകൻ ഷോൺ മസ്‌കരേനാസ് എന്നിവരാണ് മരിച്ചത്.

## Article Content

മംഗളൂരു: പാലഡ്ക ഗ്രാമപഞ്ചായത്തിലെ വർണബെട്ടു പൊസലായി കെളഗിന മാനെയിൽ മാതാവും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. മേഴ്‌സി മസ്‌കരേനാസ് , മകൻ ഷോൺ മസ്‌കരേനാസ് എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6.30 നും ഏഴിനും ഇടയിൽ സംഭവിച്ചതെന്ന് കരുതുന്ന അപകടം വ്യാഴാഴ്ച രാവിലെ തോട്ടം തൊഴിലാളി സുന്ദര പൂജാരി സ്ഥലത്തെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്.

മൂഡ്ബിദ്രിയിലെ ഹോളി റോസറി പി.യു കോളജ് രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി കോഴ്‌സ് (പി.യു.സി) വിദ്യാർഥിയാണ് ഷോൺ മസ്‌കരേനാസ്. നനഞ്ഞ വസ്ത്രങ്ങൾ പുറത്തെ അയലിൽ തൂക്കിയിടുമ്പോഴാണ് അപകടം സംഭവിച്ചത്.

വൈദ്യുതി കണക്ഷനിൽ നിന്ന് അയൽ കെട്ടിയ വയറിലേക്ക് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആയതായി സംശയിക്കുന്നു. മകന്റെ നിലവിളി കേട്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മേഴ്‌സിക്കും ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മേഴ്‌സിയുടെ ഭർത്താവ് സൈമൺ മസ്‌കരേനാസ് 15 വർഷം മുമ്പ് നിര്യാതനായിരുന്നു. അമ്മയും മകനും മാത്രമാണ് ഇവിടെ താമസം.

A mother and her 18-year-old son died after being electrocuted while hanging wet clothes in their yard in Paladka village near Mangaluru. The son’s cry reportedly drew the mother in, and she too was shocked while trying to rescue him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388218/mother-son-electrocution-mangaluru-tragedy)