---
title: "ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷ്മാലെൻബെർഗ് വൈറസ്; ഫ്രാൻസിൽ ഒരാൾ മരിച്ചു"
english_title: "First Human Case of Schmallenberg Virus Reported in France; One Dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388216/first-human-schmallenberg-virus-france-death"
published_at: "2026-10-22T17:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9f66fb9822_first-human-schmallenberg-virus-france-death.jpg"
keywords: ["SchmallenbergVirus", "FranceHealth", "PublicHealth", "VirusOutbreak", "ECDC"]
---

# ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷ്മാലെൻബെർഗ് വൈറസ്; ഫ്രാൻസിൽ ഒരാൾ മരിച്ചു

> **Lead Summary:** **പാരീസ്: ** ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷ്മാലെൻബെർഗ് വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലെ ലിയോണിൽ രോഗം സ്ഥിരീകരിച്ച ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. സാധാരണയായി കന്നുകാലികളിൽ കാണപ്പെടുന്ന ഈ വൈറസ് അസാധാരണമായ രീതിയിൽ പ്രതിരോധശേഷി കുറയ്ക്കുന്നതാണ്. ആഫ്രിക്കയിലും ഏഷ്യയിലും കന്നുകാലികളിൽ രോഗം വ്യാപകമാണെങ്കിലും മനുഷ്യരിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

## Article Content

**പാരീസ്: ** ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷ്മാലെൻബെർഗ് വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലെ ലിയോണിൽ രോഗം സ്ഥിരീകരിച്ച ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. സാധാരണയായി കന്നുകാലികളിൽ കാണപ്പെടുന്ന ഈ വൈറസ് അസാധാരണമായ രീതിയിൽ പ്രതിരോധശേഷി കുറയ്ക്കുന്നതാണ്. ആഫ്രിക്കയിലും ഏഷ്യയിലും കന്നുകാലികളിൽ രോഗം വ്യാപകമാണെങ്കിലും മനുഷ്യരിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.കിഴക്കൻ ഫ്രാൻസിലാണ് മനുഷ്യനിൽ രോഗം കണ്ടെത്തിയത്. അതേസമയം ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലാൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെയുടെ ജേഴ്സി എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് മൃഗങ്ങളിലാണ് സ്ഥിരീകരിച്ചത്.

France has reported the world’s first known human infection of Schmallenberg virus, with one patient in Lyon dying after the diagnosis. Authorities say the situation is being closely monitored, but there is no immediate cause for public concern.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388216/first-human-schmallenberg-virus-france-death)