---
title: "സ്കൂളിൽ ജാതിവിവേചനം നേരിട്ടെന്ന് പരാതി; പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 11 Student Found Dead at Home After Alleged Caste Discrimination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388215/caste-discrimination-class-11-student-dead"
published_at: "2026-10-22T16:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9f21599aa4_caste-discrimination-class-11-student-dead.jpg"
keywords: ["CasteDiscrimination", "DalitRights", "TamilNaduNews", "SchoolSafety", "ScstAct"]
---

# സ്കൂളിൽ ജാതിവിവേചനം നേരിട്ടെന്ന് പരാതി; പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ദളിത് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ എയ്ഡഡ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂളിൽ വച്ച് ജാതിയുടെ പേരിൽ വിവേചനം നേരിട്ടതിൽ മനംനൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ദളിത് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ എയ്ഡഡ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂളിൽ വച്ച് ജാതിയുടെ പേരിൽ വിവേചനം നേരിട്ടതിൽ മനംനൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

നവരാത്രി അവധിക്ക് ശേഷം സ്കൂളിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിക്കുന്നതിന് മുമ്പ് കുടുംബം നേരിട്ട് പോലീസിൽ പരാതി നൽകിയിരുന്നില്ലെങ്കിലും, സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കടുത്ത ജാതീയമായ വിവേചനം നേരിട്ടിട്ടും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയോ ഇടപെടലോ ഉണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എസ്‌സി/എസ്ടി (SC/ST) അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 A Class 11 Dalit student from Coimbatore was found dead at home, with his parents alleging he died by suicide after facing caste-based discrimination at school. Police have registered a case under the SC/ST (Prevention of Atrocities) Act and begun an intensified investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388215/caste-discrimination-class-11-student-dead)