---
title: "പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ ആശങ്ക ഒഴിയുന്നില്ല; തിരുവനന്തപുരം, കൊല്ലം മലയോരങ്ങളിൽ 27ന് ഹർത്താൽ പ്രഖ്യാപിച്ചു"
english_title: "Hartal Announced in Thiruvananthapuram and Kollam Hilly Areas on 27th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388202/eco-sensitive-zone-hartal-thiruvananthapuram-kollam"
published_at: "2026-10-22T15:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9da8e2a012_eco-sensitive-zone-hartal-thiruvananthapuram-kollam.jpg"
keywords: ["EcoSensitiveZone", "Hartal", "KeralaFarmers", "Thiruvananthapuram", "Kollam"]
---

# പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ ആശങ്ക ഒഴിയുന്നില്ല; തിരുവനന്തപുരം, കൊല്ലം മലയോരങ്ങളിൽ 27ന് ഹർത്താൽ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 27 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മലയോര ഹർത്താൽ പ്രഖ്യാപിച്ചു. കേരള കർഷകസംഘം, ആദിവാസി ക്ഷേമസമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 27 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മലയോര ഹർത്താൽ പ്രഖ്യാപിച്ചു. കേരള കർഷകസംഘം, ആദിവാസി ക്ഷേമസമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.

അതേസമയം, പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കകൾ ഇപ്പോഴും പൂർണ്ണമായി ഒഴിവായിട്ടില്ല. കേന്ദ്ര വിജ്ഞാപനത്തിനെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഈ മാസം 31-ന് സമര ജാഥ സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി പ്രസ്താവിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുത്തി ഉപഗ്രഹ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതിൽ സർവ്വത്ര ആശയക്കുഴപ്പമാണെന്നാണ് കർഷക സംഘടനകളുടെ പ്രധാന ആക്ഷേപം. വനഭൂമിയും കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇടകലർന്നു കിടക്കുന്ന കേരളത്തിന്റെ തനിമയാർന്ന ഭൂപ്രകൃതിയും പാരിസ്ഥിതിക പ്രത്യേകതകളും കണക്കിലെടുക്കാതെയാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും കർഷക നേതാക്കൾ ആരോപിക്കുന്നു.

Farmers’ groups and tribal welfare organizations have announced a hartal in the hilly regions of Thiruvananthapuram and Kollam on October 27, demanding that residential areas and farmland be excluded from the eco-sensitive zone notification. They say concerns remain unresolved despite the draft notification and the satellite map published by the Centre.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388202/eco-sensitive-zone-hartal-thiruvananthapuram-kollam)