---
title: "മാസപ്പടി കേസ്: നാളെ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല"
english_title: "Masappadi Case: Pinarayi Vijayan Will Not Appear Before ED Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388198/masappadi-case-pinarayi-vijayan-ed-appearance-"
published_at: "2026-10-22T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9d1da28fdb_masappadi-case-pinarayi-vijayan-ed-appearance.jpg"
keywords: ["PinarayiVijayan", "EnforcementDirectorate", "SupremeCourt", "KeralaHighCourt", "CMRLExalogic"]
---

# മാസപ്പടി കേസ്: നാളെ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും, അന്നേദിവസം എത്താനാകില്ലെന്ന് അദ്ദേഹം ഇഡിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും, അന്നേദിവസം എത്താനാകില്ലെന്ന് അദ്ദേഹം ഇഡിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം, കേസിലെ നിർണായകമായ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ ഹരജിയിൽ സുപ്രീം കോടതി നൽകിയ സ്റ്റേ 10 ദിവസത്തേക്കാണെന്ന് വ്യക്തമായി. നേരത്തെ ഇത് ഏഴ് ദിവസത്തേക്കാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഉത്തരവിലാണ് കൃത്യത വരുത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

പ്രതി ഭാഗത്തിന്റെ വാദം കേൾക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ നടപടിയെ ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. പ്രതികൾ നൽകുന്ന അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

പ്രതിഭാഗത്തിന്റെ അടിയന്തര ആവശ്യപ്രകാരം അവധി ദിവസത്തിലാണ് സുപ്രീം കോടതി ഹരജി പരിഗണിച്ചത്. സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ നടപടിയെ നിരീക്ഷിച്ച ബെഞ്ച്, കേസിൽ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുന്നയിച്ചു. 

വിജിലൻസ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനും കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളുടെ വാദം കേട്ട് തുടർനടപടികൾ തീരുമാനിക്കണം.

Pinarayi Vijayan has informed the Enforcement Directorate that he will not appear before investigators on Friday in the CMRL-Exalogic ‘masappadi’ case. The Supreme Court clarified that its stay on the Kerala High Court single-bench order is for 10 days and directed the division bench to hear the appeal urgently.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388198/masappadi-case-pinarayi-vijayan-ed-appearance-)