---
title: "കണ്ണൂർ  പഴയങ്ങാടിയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി"
english_title: "Woman Killed in Hit-and-Run While on Morning Walk in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388196/pazhayangadi-hit-and-run-morning-walk"
published_at: "2026-10-22T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9cc6a63fcc_pazhayangadi-hit-and-run-morning-walk.jpg"
keywords: ["KannurNews", "HitAndRun", "MorningWalk", "KeralaAccident", "Pazhayangadi"]
---

# കണ്ണൂർ  പഴയങ്ങാടിയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

> **Lead Summary:** **പഴയങ്ങാടി: **കെഎസ്ടിപി റോഡിൽ അടുത്തില മാടായി റസിഡൻസിക്ക് സമീപം പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണൂർ അടുത്തിലയിലെ പൂക്കോട്ടി കരിയിൽ സുലോചന ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.45-നും ആറു മണിക്കും ഇടയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

**പഴയങ്ങാടി: **കെഎസ്ടിപി റോഡിൽ അടുത്തില മാടായി റസിഡൻസിക്ക് സമീപം പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണൂർ അടുത്തിലയിലെ പൂക്കോട്ടി കരിയിൽ സുലോചന ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.45-നും ആറു മണിക്കും ഇടയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

റോഡരികിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന സുലോചനയെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് പത്രവിതരണത്തിനായി പോയ ആളാണ് വഴിയരികിൽ പരിക്കേറ്റ നിലയിൽ സുലോചനയെ കണ്ടെത്തിയത്. സംഭവത്തിൽ നിർത്താതെ പോയ വാഹനത്തിനായി പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പരേതരായ കുഞ്ഞപ്പയുടെയും പാർവ്വതിയുടെയും മകളാണ് സുലോചന. ഭർത്താവ്: കൊയക്കീൽ ഗോപി. മകൾ: സ്നേഹ (ലാബ് ടെക്‌നിഷൻ, കണ്ണൂർ മെഡിക്കൽ കോളേജ്), മരുമകൻ: ടി. ശ്രീജിത്ത്‌ (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്). സഹോദരങ്ങൾ: ബാലൻ, ദേവൂട്ടി, ഭാർഗവി, പരേതരായ ജാനകി, ചന്ദ്രിക.

A 65-year-old woman from Kannur died after being hit by an unidentified vehicle while on her morning walk near Madayi Residency in Pazhayangadi. The vehicle did not stop after the crash, and police have intensified their search for the driver.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388196/pazhayangadi-hit-and-run-morning-walk)