---
title: "കുടയെടുക്കാൻ മറക്കല്ലേ...! കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "Heavy Rain to Continue in Kerala for Five Days; Orange Alerts in Several Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388195/kerala-heavy-rain-five-days-orange-alert-new"
published_at: "2026-10-22T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9cab0f24b9_kerala-heavy-rain-five-days-orange-alert-new.jpg"
keywords: ["KeralaRain", "OrangeAlert", "IMDWarning", "HeavyRain", "DisasterManagement"]
---

# കുടയെടുക്കാൻ മറക്കല്ലേ...! കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ പ്രകാരം ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വരുന്ന തിങ്കളാഴ്ച വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്.

**ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും:**

22/10/2026 (ഇന്ന്): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

23/10/2026 (നാളെ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

**യെല്ലോ അലേർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും:**

22/10/2026 (ഇന്ന്): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട്

23/10/2026 (നാളെ): ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

24/10/2026: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

26/10/2026 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

The IMD has warned that heavy rain with thunderstorms is likely to continue across Kerala for the next five days. Orange alerts have been issued in multiple districts today and tomorrow, with rain warnings remaining in effect across the state through Monday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388195/kerala-heavy-rain-five-days-orange-alert-new)