---
title: "സ്വകാര്യ ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം മുറിയെടുത്തു, പിന്നാലെ സംഘർഷം; പൊലീസിനെ ആക്രമിച്ച ഡോക്ടർ റിമാൻഡിൽ"
english_title: "Young Doctor Remanded After Hotel Clash, Assault on Police in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388188/kollam-hotel-clash-doctor-remanded-new"
published_at: "2026-10-22T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9c218bce73_kollam-hotel-clash-doctor-remanded.jpg"
keywords: ["KollamNews", "DoctorArrest", "PoliceAssault", "CannabisCase", "KeralaNews"]
---

# സ്വകാര്യ ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം മുറിയെടുത്തു, പിന്നാലെ സംഘർഷം; പൊലീസിനെ ആക്രമിച്ച ഡോക്ടർ റിമാൻഡിൽ

> **Lead Summary:** ** **കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം മുറിയെടുത്ത ശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവഡോക്ടറെ കോടതി റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

## Article Content

** **കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം മുറിയെടുത്ത ശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവഡോക്ടറെ കോടതി റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

താൻ മർദ്ദനത്തിന് ഇരയായതായി വനിതാ ഡോക്ടർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കൈവശം വച്ചതിനും, പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും, വനിതാ ഡോക്ടറെ മർദ്ദിച്ചതിനും അജാസിനെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അജാസ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നത് വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.20-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനുപിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയായിരുന്നു. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി.

മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമാണുണ്ടായത്. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും അത് ഉപയോഗിക്കാനുള്ള പ്രത്യേകതരം പേപ്പറും കണ്ടെത്തുകയുണ്ടായി.

A young doctor from Thiruvananthapuram was remanded for 14 days after a clash at a private hotel in Kollam where he had checked in with a woman doctor. Police said he assaulted officers who arrived at the scene and recovered six grams of cannabis and related paraphernalia from the room.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388188/kollam-hotel-clash-doctor-remanded-new)