---
title: "കാൻപൂരിൽ നടുക്കുന്ന ക്രൂരത; കാറിന് മുകളിൽ കൈകൾ കുടുക്കി ഒന്നര കിലോമീറ്ററോളം വലിച്ച് യുവാവിനെ കൊന്നു"
english_title: "Kanpur Horror: Man Dragged on Car Roof for 1.5 km Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388177/kanpur-man-dragged-car-roof-killed"
published_at: "2026-10-22T12:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9b337b47ae_kanpur-man-dragged-car-roof-killed.jpg"
keywords: ["KanpurCrime", "MurderCase", "CCTVFootage", "UttarPradeshNews", "CrimeNews"]
---

# കാൻപൂരിൽ നടുക്കുന്ന ക്രൂരത; കാറിന് മുകളിൽ കൈകൾ കുടുക്കി ഒന്നര കിലോമീറ്ററോളം വലിച്ച് യുവാവിനെ കൊന്നു

> **Lead Summary:** ** ഉ**ത്തർപ്രദേശിലെ കാൻപൂരിലെ ഹനുമന്ത് വിഹാർ പ്രദേശത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ 37-കാരനായ ബീരു സിങ് ഭദൗരിയ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

## Article Content

** ഉ**ത്തർപ്രദേശിലെ കാൻപൂരിലെ ഹനുമന്ത് വിഹാർ പ്രദേശത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ 37-കാരനായ ബീരു സിങ് ഭദൗരിയ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

 അക്രമികൾ ആദ്യം യുവാവിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ബീരു സിങ്ങിനെ ക്രൂരമായി മർദിച്ച സംഘം, ഇയാളെ കാറിന്റെ റൂഫിൽ കിടത്തി കൈകൾ കാറിന്റെ ഗ്ലാസിനുള്ളിൽ കുടുക്കി വെച്ചു. ഇതിനുശേഷം ഒന്നര കിലോമീറ്ററോളം അതിവേഗത്തിൽ വാഹനം ഓടിക്കുകയും, പിന്നീട് യുവാവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതികൾ കടന്നുകളയുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ഈ ക്രൂരമായ ആക്രമണത്തിന് കാരണമെന്ന് മരിച്ച ബീരു സിങ്ങിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിന്റെ മരണത്തെ തുടർന്ന് കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

A 37-year-old man, Veeru Singh Bhadauria, was killed in Kanpur’s Hanumant Vihar area after being attacked by an unidentified group. Police have registered a murder case and are investigating the CCTV footage that has gone viral on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388177/kanpur-man-dragged-car-roof-killed)