---
title: "മുട്ട കഴിച്ചാൽ മാത്രം പോര, പാകം ചെയ്യുന്ന രീതിയും പ്രധാനം; വിറ്റാമിൻ ബി12 ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ"
english_title: "How You Cook Eggs Matters: Tips to Preserve Vitamin B12"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388167/egg-cooking-vitamin-b12-tips"
published_at: "2026-10-22T11:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9a67fbdc64_egg-cooking-vitamin-b12-tips.jpg"
keywords: ["EggNutrition", "VitaminB12", "HealthyCooking", "NutritionTips", "EggBenefits"]
---

# മുട്ട കഴിച്ചാൽ മാത്രം പോര, പാകം ചെയ്യുന്ന രീതിയും പ്രധാനം; വിറ്റാമിൻ ബി12 ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

> **Lead Summary:** ശരീരത്തിനാവശ്യമായ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി12 എന്നിവയാൽ സമ്പന്നമാണ് കോഴിമുട്ട. മുട്ട കഴിക്കുന്നത് പതിവാക്കിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജത്തോടെ ഇരിക്കാം.

## Article Content

ശരീരത്തിനാവശ്യമായ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി12 എന്നിവയാൽ സമ്പന്നമാണ് കോഴിമുട്ട. മുട്ട കഴിക്കുന്നത് പതിവാക്കിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജത്തോടെ ഇരിക്കാം.

ഒരു വലിയ മുട്ടയിൽ ഏകദേശം 0.5 മുതൽ 0.6 മൈക്രോഗ്രാം വരെ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് നഷ്ടപ്പെടാതെ കിട്ടാൽ എങ്ങനെ കഴിക്കണം എന്നതും പ്രധാനമാണ്. എന്നാൽ, മുട്ട പാകം ചെയ്യുന്ന രീതിയും താപനിലയും അനുസരിച്ചിരിക്കും പോഷകങ്ങൾ ശരീരത്തിൽ എത്തുന്നത്.

അതായത്, മുട്ട ഉയർന്ന ചൂടിൽ വേവിക്കുന്നത് വഴി വിറ്റാമിനുകൾ നശിക്കാൻ ഇടയായേക്കാം. വിറ്റാമിനുകൾ കിട്ടാൻ എങ്ങനെയായിരിക്കണം പാകം ചെയ്യേണ്ടതെന്ന് നോക്കാം.

**1. ചെറുചൂടിൽ പുഴുങ്ങുക**

പലരും മുട്ട തിളച്ച വെള്ളത്തിലിട്ട് വേവിക്കാറുണ്ട്. പക്ഷേ പച്ചവെള്ളത്തിലിട്ട് ചൂടാക്കി വേവിക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളം തിളച്ച ശേഷം തീ കുറച്ച് 6 മുതൽ 9 മിനിറ്റ് വരെ മാത്രം വേവിക്കാനും ശ്രദ്ധിക്കണം. കൂടാതെ മുട്ട വേവിച്ച ശേഷം ഉടൻ തണുത്ത വെള്ളത്തിലിടുന്നത് ​ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും മുട്ടയുടെ മഞ്ഞ ഭാ​ഗം കൂടുതൽ ക്രീമിയായി കിട്ടാനും സഹായിക്കും.

**2. ആവിയിൽ വേവിച്ചെടുക്കുക**

പൊരിച്ചെടുക്കുന്നതിനേക്കാൾ വിറ്റാമിനുകൾ കൂടുതൽ കിട്ടുക ആവിയിൽ ചെറുതായി വേവിക്കുന്നതിലൂടെയാണ്. മഞ്ഞക്കരു അധികം കട്ടിയാകാതെ ദ്രാവകരൂപത്തിൽ നിലനിൽക്കുന്നത് ബി12 കൂടുതൽ ലഭിക്കാൻ സഹായിക്കും. എണ്ണ കൂടുതൽ ഉപയോഗിക്കാതെ വെള്ളത്തിന്റെ ആവിയിൽ ചെറുതായി വേവിക്കുന്നതിലൂടെ മുട്ടയുടെ പോഷകങ്ങൾ മുഴുവനായി കിട്ടും.

**3. കുറഞ്ഞ തീയിൽ വറുക്കുക**

പലരും മുട്ട ഉപ്പേരി പോലെയാക്കി കഴിക്കാറുണ്ട്. ഉയർന്ന ചൂടിൽ വറുത്തെടുക്കുമ്പോൾ മുഴുവൻ പോഷകങ്ങൾ അതുപോലെ കിട്ടിയെന്ന് വരില്ല. പാൻ കുറഞ്ഞ ചൂടിൽ ചൂടാക്കി, കുറഞ്ഞ തീയിൽ വച്ച് മഞ്ഞക്കരു അധികം ഉറയ്ക്കുന്നതിന് മുമ്പ് അടുപ്പിൽ നിന്നും വാങ്ങിവെക്കുന്നതാണ് നല്ലത്.

Eggs are rich in nutrients, including vitamin B12, but the way they are cooked can affect how much the body actually absorbs. The article explains that low-heat boiling, steaming, and gentle frying help preserve more of the vitamin content.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388167/egg-cooking-vitamin-b12-tips)