---
title: "പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്"
english_title: "Firecracker Blast in Ottapalam Destroys House, Injures Two"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388165/ottapalam-firecracker-blast-house-damage"
published_at: "2026-10-22T11:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9a5d486ff8_ottapalam-firecracker-blast-house-damage.jpg"
keywords: ["OttapalamBlast", "FirecrackerExplosion", "PalakkadNews", "KeralaAccident", "PoliceInvestigation"]
---

# പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്

> **Lead Summary:** **പാലക്കാട് : **ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി , മകൻ ഷാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**പാലക്കാട് : **ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി , മകൻ ഷാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായും തകർന്നു. സമീപത്തുള്ള മറ്റ് വീടുകളുടെ ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

A firecracker stock kept inside a house in Kadampur, Ottapalam, exploded early Thursday, destroying the home and injuring two family members. The injured, identified as Janaki and her son Shajesh, were admitted to Ottapalam Taluk Hospital, and police have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388165/ottapalam-firecracker-blast-house-damage)