---
title: "മിനിമോൾ കൊള്ളാമല്ലോ..!  വാടകവീട്ടിൽ ആഡംബര ലഹരി വിൽപന; 32 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ"
english_title: "Woman Held With 32 Grams of MDMA in Rental House Drug Bust"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388148/woman-held-with-mdma-in-rental-house"
published_at: "2026-10-22T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad98dc03d505_woman-held-with-mdma-in-rental-house.jpg"
keywords: ["MDMA", "DrugBust", "KeralaPolice", "Muvattupuzha", "Narcotics"]
---

# മിനിമോൾ കൊള്ളാമല്ലോ..!  വാടകവീട്ടിൽ ആഡംബര ലഹരി വിൽപന; 32 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ

> **Lead Summary:** **മൂവാറ്റുപുഴ: **മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎയുമായി യുവതി പൊലീസിന്റെ പിടിയിലായി. റാക്കാട് നാന്തോട് ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ നിന്ന് ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

## Article Content

**മൂവാറ്റുപുഴ: **മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎയുമായി യുവതി പൊലീസിന്റെ പിടിയിലായി. റാക്കാട് നാന്തോട് ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ നിന്ന് ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

യുവതിയുടെ പക്കൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 32 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുറമേ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും ഇവരുടെ അടുക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വാടകവീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

Police in Muvattupuzha arrested a woman from Okkal after seizing 32 grams of MDMA from a rented house near Rackad Nandod Junction. Officers also recovered drug-use paraphernalia and are investigating whether others were involved in the network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388148/woman-held-with-mdma-in-rental-house)