---
title: "അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "Kovalam Spa Abuse Case: Probe Finds Anuroop’s Human Trafficking Was Not the First"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388146/kovalam-spa-abuse-case-human-trafficking-probe"
published_at: "2026-10-22T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad989817a1a8_kovalam-spa-abuse-case-human-trafficking-probe.jpg"
keywords: ["KovalamSpaCase", "HumanTrafficking", "KeralaPolice", "SexualExploitation", "Investigation"]
---

# അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **കോവളം സ്പായിലെ പീഡനക്കേസിൽ നിർണായക വഴിതിരിവ്. സ്പാ ഉടമ അനുരൂപിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും മുമ്പും ലൈംഗിക ചൂഷണത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

## Article Content

**തിരുവനന്തപുരം: **കോവളം സ്പായിലെ പീഡനക്കേസിൽ നിർണായക വഴിതിരിവ്. സ്പാ ഉടമ അനുരൂപിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും മുമ്പും ലൈംഗിക ചൂഷണത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ മറ്റ് സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങളും അന്വേഷണസംഘം സമാഹരിച്ചുവരികയാണ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാരിക്കായി പൊലീസ് ഇപ്പോൾ വലവിരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് എത്തിച്ചിരുന്നത് ഇവരായിരുന്നു.

അതേസമയം കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂം എസിപിക്കായിരിക്കും പുതിയ അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ള ഉദ്യോഗസ്ഥർ സംഘത്തിൽ തുടരും. ഇതിനിടെ, പീഡനത്തിനിരയായ പെൺകുട്ടിയെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.

കേസ് സംബന്ധിച്ച് അന്വേഷണത്തിനായി തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സിഡബ്ല്യുസിയുടെ (CWC) അനുമതി തേടിക്കൊണ്ട് തമിഴ്നാട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ടെന്നും, നാളെയോടെ പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സ്പാ നടത്തിപ്പുകാരായ സുജിത്ത്, നിശാന്ത് എന്നിവരെയായിരിക്കും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍, പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കേസില്‍ മുഖ്യപ്രതിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ അനുരൂപിന്റെ മറ്റ് സ്പകളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

Investigators in the Kovalam spa abuse case have found that spa owner Anuroop allegedly had close links with interstate prostitution networks. Police say he may have brought girls from other states to Kerala earlier as well, including minors, and are now widening the probe to other spas and intermediaries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388146/kovalam-spa-abuse-case-human-trafficking-probe)